മലയാള സിനിമ മേഖലയിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പരുക്കന്‍ മനുഷ്യനെന്ന് വിളിക്കുവർ തന്നെ അദ്ദേഹത്തെ കൂടുതലായി അടുത്തറിയുന്ന വേളയിൽ ഇത്രയും സ്‌നേഹമുള്ള മനുഷ്യന്‍ വേറെയില്ലെന്ന് പറയാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും തങ്ങളുടെ നാല്‍പത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചിരുന്നത്. സിനിമാലോകത്ത് നിന്നും നിരവധി പേരാണ് ഈ താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നത്.
മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ കുറിച്ചിരുന്നത് പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ എന്നായിരുന്നു. അതോടൊപ്പം മമ്മൂട്ടിയുടെയും ഭാര്യയുടെയും വരച്ച ഒരു ചിത്രവും താരം കുറിച്ച പോസ്ടിനോപ്പം പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് താരരാജാവിന്റെ ഈ പോസ്റ്റിന് ചുവടെ ആശംസകളുമായി എത്തിയിരുന്നത്.
നടൻ മോഹൻലാലിന് പുറമെ ജോജു ജോര്‍ജ്, അനു സിത്താര, സംവിധായകന്മാരായ അരുണ്‍ ഗോപി, അജയ് വാസുദേവ് തുടങ്ങി നിരവധി പ്രമുഖരും ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരുന്നു. വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി പ്രിയതമയെ 1979 മേയ് ആറിനായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാൽ അഭിനയ മോഹം ഏറെ ഉണ്ടായിരുന്ന മമ്മൂട്ടി വക്കീല്‍ ജോലി ഉപേക്ഷിച്ച് സിനിമകളില്‍ പൂര്‍ണ ശ്രദ്ധകേന്ദ്രീകരിച്ചു. സുല്‍ഫത്ത് കാരണമാണ് മമ്മൂട്ടി ഒരു നടനായി മാറിയതെന്ന് പറയാം അല്ലെങ്കില്‍ സുല്‍ഫത്താണ് മമ്മൂട്ടിയുടെ ഭാഗ്യമെന്നും. എന്നാല്‍ ഭര്‍ത്താവ് എണ്ണം പറഞ്ഞ നടനായി മാറിയിട്ടും ലളിത ജീവിതമാണ് സുല്‍ഫത്ത് നയിച്ചിരുന്നത്. വിവാഹത്തിന് മുന്‍പേ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളാണ് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ സിനിമകൾ.
ശേഷം മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വിവാഹത്തിന് ശേഷം ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കാകട്ടെ 41 വര്‍ഷങ്ങള്‍ക്കിപ്പുറവും സുല്‍ഫത്തിനോട് നിറഞ്ഞ സ്‌നേഹം മാത്രമാണ് ഉള്ളത്. എനിക്ക് ഒരേ ഒരു പെണ്‍ സുഹൃത്തെ ഉള്ളൂ അത് സുല്‍ഫത്താണെന്ന് മമ്മൂട്ടി പൊതുവേദിയിലും പറഞ്ഞിട്ടുണ്ട്. വക്കീല്‍ പ്രാക്ടീസിനിടെ സുല്‍ഫത്തിനെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള ഒരു സംഭവമാണ് ഭാര്യയെ ഇത്രയും തീവ്രമായി സ്‌നേഹിക്കാന്‍ കാരണമെന്നും നടന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വക്കീലായിരുന്നപ്പോള്‍ പിരിയാന്‍ ആഗ്രഹമില്ലാഞ്ഞിട്ടും ഡിവോഴ്‌സിനായി തന്റെ അടുത്ത വന്ന വൃദ്ധ ദമ്പതികളുടെ സ്‌നേഹം തന്റെ മനസിനെ സ്വാധീനിച്ചെന്നും വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെയും തീവ്രമായി സ്‌നേഹിക്കുമെന്ന് അന്നേ ഉറപ്പിച്ചതാണെന്നുമാണ് താരം പറഞ്ഞത്. ഇപ്പോഴും സുല്‍ഫത്തിന് മമ്മൂട്ടി സ്‌നേഹിക്കുന്നതും അങ്ങനെ തന്നെ. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്.