മഴവിൽ മനോരമയിലെ നായിക നായകൻ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി. സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി ആരംഭിച്ച് റിയാലിറ്റി ഷോയായിൽ മീനാക്ഷിയും മത്സരാർത്ഥിയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ മെന്റേഴ്സ് ആയി എത്തിയ റിയാലിറ്റി ഷേ്യ്ക്ക് ലഭ്യമായിരുന്നത്. ഷോയിൽ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആലപ്പുഴ മാരാരികുളം സ്വദേശിനിയായ മീനാക്ഷി ഇപ്പോൾ ജീവിതത്തെ കുറിച്ചും പഴയ താലക്കെട്ട് വീടിന്റെ ഓർമകളെ കുറിച്ചും തുറന്ന് പറയുകയാണ്.
ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയാണ് നടി മീനാക്ഷി. അച്ഛനും അമ്മയും സഹോദരനും ചേർനല്ലതാണ് മീനാക്ഷിയുടെ കൊച്ചു കുടുംബം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അമ്മ ബ്യൂട്ടീഷ്യൻ. അറയും പുരയും പറമ്പും സർപ്പക്കാവും കുളവുമൊക്കെയുള്ള പഴയ തറവാടായിരുന്നു അച്ഛന്റേത്. എന്നാൽ പിന്നീട് പിന്നീട് ഓരോരുത്തരായി ഭാഗം പറ്റി പിരിയുന്ന മുറയ്ക്ക് വീടിന്റെ വലുപ്പവും കുറഞ്ഞുവന്നു. അവസാനം നാലുകെട്ട് എല്ലാം പൊളിച്ചു കളഞ്ഞു പിന്നീട് രണ്ടു മുറികളുള്ള കൊച്ചുവീടായി മാറി.
ഞാൻ നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അത് പൊളിച്ചു പുതിയ വീട് പണിതു. അന്ന് മുതൽ ഇന്നുവരെ ആ വീട്ടിലാണ് താമസം. പഴയ വീട്ടിൽ ഒരു അറയുണ്ടായിരുന്നു. വീട് ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ അത് തുറന്ന് കണ്ടിട്ടില്ല. അതിൽ എന്താകും ഉള്ളതെന്നുള്ളതിൻരെ കൗതുകം ഞങ്ങൾ കുട്ടികൾക്ക് ഉണ്ടായിരുന്നു. വല്ല നിധിയും വല്ലതും ഉണ്ടെങ്കിലോ... അവസാനം അറ പൊളിച്ചു. നിധിയൊന്നും കിട്ടിയില്ലെങ്കിലും പഴയ ഒരു ചെമ്പ് തകിട് കിട്ടി. അത് അച്ഛൻ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
ഞാൻ ഏവിയേഷനാണ് പഠിച്ചത്. അതിന് ശേഷം ക്യാബിൻ ക്യൂ ആയി കുറച്ച് കാലം ജോലിചെയ്തു . പിന്നീട് നെടുമ്പാശ്ശേരിയിലേയ്ക്ക് വാടക വീട് എടുത്ത് മാറി താമസിക്കുകയായിരുന്നു, ഇപ്പോഴും ഇവിടെയാണ് താമസിക്കുന്നത്. നായിക നായകനിലേയ്ക്ക് പങ്കെടുക്കാൻ വേണ്ടി ജോലി രാജിവെച്ചു. പിന്നീട് മിനിസ്ക്രീനിൽ സജീവമായി. എയർ ഹോസ്റ്റസ് ജോലിക്കായി അപേക്ഷിച്ചു കാത്തിരിക്കുകയാണ്. അതിനിടയിൽ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.
ലോക്ക് ഡൗൺ കാലം മാരാരിക്കുളത്തെ വീട്ടിലാണ്. വീട്ടിൽ ബോറാടിച്ച് ഇരുപ്പാണെന്നാണ്. ഇൻസ്റ്റഗ്രാം നെറ്റ്ഫ്ലിക്സ് ഓക്കെയാണ് ഇപ്പോഴത്തെ പ്രധാന ആശ്രയം. എത്രയു വേഗം ലോക്ക് ഡൗൺ തീരാനായി കത്തിരിക്കുകയാണ്. ഇത് കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. അടുക്കള എന്റെ ഡിപ്പാർട്ട്മെന്റല്ല. അമ്മ നന്നായി പാചകം ചെയ്യും എന്നും മീനാക്ഷി തുറന്ന് പറയുന്നു.