മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ് കെ ജയൻ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത് 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രമാണ്. തുടർന്ന് നിരവധി സിനിമകളിൽ നടനായും സഹനടനായും വേഷങ്ങൾ അവതരിപ്പിക്കുകയുക ചെയ്‌തു. ഹരിഹരന്‍ സംവിധാനം നിർവഹിച്ച സർഗ്ഗത്തിലെ പറഞ്ഞതിനപ്പുറം താന്‍ തന്റെ ഭാഗത്ത് നിന്ന് ഒരു മികവ് വരുത്തി ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംവിധായകന്റെ സങ്കല്‍പ്പത്തിലെ കുട്ടന്‍ തമ്ബുരാനെയാണ് ആ സിനിമയില്‍ താന്‍ അടയാളപ്പെടുത്തിയതെന്നും മനോജ് കെ ജയന്‍ തുറന്ന് പറയുന്നു. പതിനയ്യായിരം രൂപയാണ് സര്‍ഗം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രതിഫലമായി തനിക്ക് ലഭിച്ചത് എന്നും അന്നത്തെ ഒരു പുതുമുഖ നടനെ സംബന്ധിച്ച് മലയാള സിനിമയില്‍ നിന്ന് കിട്ടിയ നല്ലൊരു പ്രതിഫലമായിരുന്നു അതെന്നും മനോജ് കെ ജയന്‍ ആരാധകരുമായി ആ നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
'കുട്ടന്‍ തമ്പുരാനാണ് ഇന്നും എന്റെ അഭിനയത്തിന്റെ ശക്തി. എന്റെ ഉയര്‍ച്ച താഴ്ചകളില്‍ കൂടി കടന്നു പോകുമ്പോഴൊക്കെ ആ കഥാപാത്രം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. ഹരന്‍ സാര്‍ (ഹരിഹരന്‍) പറഞ്ഞ അതേ രീതിയില്‍ തന്നെയാണ് ഞാന്‍ അത് അവതരിപ്പിച്ചത്. വലിക്കുന്ന ബീഡി പോലും ഇത്ര അകലത്തില്‍ പിടിക്കണ മെന്നൊക്കെ ഹരന്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ കഥാപാത്രം ചെയ്തപ്പോള്‍ എനിക്ക് അന്ന് ലഭിച്ചത് പതിനയ്യായിരം രൂപയായിരുന്നു. മലയാളത്തില്‍ ഒരു പുതിയ നടന് ലഭിക്കുന്ന വലിയ തുകയായിരുന്നു.
തെലുങ്കില്‍ ആ സിനിമ ചെയ്തപ്പോള്‍ ഞാന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തില്ല. ഹരന്‍ സാര്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യേണ്ട പ്രതിഫലം കൃത്യമായി പറയണം എന്നൊക്കെ ,അത് കൊണ്ട് തന്നെ ആ സിനിമ തെലുങ്കില്‍ ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് ഞാന്‍ വാങ്ങിയത്'.ഒരു അഭിമുഖത്തില്‍ മനോജ് കെ ജയന്‍ പറയുന്നു.