Latest News

താന്‍ കൂടുതലും മീര ജാസ്മിന്റെ ചെറുപ്പകാലമായിരുന്നു അഭിനയിച്ചിരുന്നത്; മെഡിസിന്‍ എന്റെ ഒരു ഡ്രീം ആയിരുന്നു; പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച നടി മാളവിക സുനില്‍ കുമാർ

Malayalilife
താന്‍ കൂടുതലും മീര ജാസ്മിന്റെ ചെറുപ്പകാലമായിരുന്നു അഭിനയിച്ചിരുന്നത്; മെഡിസിന്‍ എന്റെ ഒരു ഡ്രീം ആയിരുന്നു; പുത്തൻ വിശേഷങ്ങൾ ആരാധകരുമായി  പങ്കുവച്ച നടി  മാളവിക സുനില്‍ കുമാർ

ലയാള സിനിമയിലേക്ക് ബാലതാരമായി ചേക്കേറിയ താരമാണ് മാളവിക സുനിൽ കുമാർ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ വളർന്ന് സുന്ദരിയായി മാറിയിരിക്കുകയാണ്. എന്നാൽ ഈ താരത്തെ കുറിച്ച് മലയാളികൾ ഏറെ കാലമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല.  അതേ സമയം താരം ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. 

നടി മീര ജാസ്മിന്റെ ചെറുപ്പകാലമായിരുന്നു താന്‍ കൂടുതലും അഭിനയിച്ചിരുന്നതെന്ന് പറയുകയാണ് ഇപ്പോൾ  മാളവിക.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മാളവിക ഇക്കാര്യം തുറന്ന് പറയുന്നത്. ഏഴ് മാസം പ്രായമായപ്പോഴാണ് ആദ്യമായി ക്യാമറയുടെ മുന്നില്‍ വരുന്നത്. കണ്ടന്‍കുളത്തി കഫ് സിറപ്പിന്റെ പരസ്യമായിരുന്നു അത്. അതിന് ശേഷം വാത്സല്യം എന്നൊരു സീരിയലില്‍ ആണ്‍കുട്ടി ആയി അഭിനയിച്ചു. അങ്ങനെയിരിക്കെ സത്യന്‍ അങ്കിള്‍ സംവിധാനം ചെയ്യുന്ന അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലേക്ക് സേതു മണ്ണാര്‍ക്കാട് ആണ് വിളിച്ചത്. എനിക്ക് അത്രയും ഓര്‍മ്മ ഇല്ല. പക്ഷേ അന്നത്തെ കാര്യങ്ങള്‍ എല്ലാം അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. രാത്രി 12.30 നായിരുന്നു ആദ്യ ഷോട്ട്.

കുറേ കുട്ടികള്‍ക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ഞാന്‍ ഒഴികെ ബാക്കി എല്ലാവരും ഉറക്കമായി എന്ന്. ഞാന്‍ ആണെങ്കില്‍ ഭയങ്കര ആക്ടീവ് ആയിരുന്നു. അന്നേ സത്യന്‍ അങ്കിള്‍ പറഞ്ഞു ഇവള്‍ ഭാവിയില്‍ ആര്‍ട്ടിസ്റ്റ് ആവുമെന്ന്. എന്നെ സംബന്ധിച്ച് അച്ഛന്‍ നൃത്ത അധ്യാപകനും അമ്മ സംഗീത അധ്യാപകയുമാണ്. കല ഒരിക്കലും ഞങ്ങള്‍ക്ക് അതിഥിയല്ല. ഞങ്ങളുടെ വീട്ടിലെ വിളക്കാണ്. അച്ചുവിന്റെ അമ്മ ഹിറ്റായതോടെ മീര ജാസ്മിന്റെ ചെറുപ്പകാലങ്ങള്‍ മുഴുവന്‍ എന്നെ തേടി വന്നു.

രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, രാപ്പകല്‍ അങ്ങനെ കുറേ സിനിമകള്‍ ചെയ്തു. അതിനിടയില്‍ മൂന്നാം ക്ലാസില്‍ വെച്ചാണ് അമ്പിളി കണ്ണന്‍ എന്നൊരു ആല്‍ബം ചെയ്തത്. മിഴിയഴക് പൊഴിയും രാധ എന്നൊരു പാട്ട് ഒരുപാട് ഹിറ്റ് ആയി. അതിലെ കൊറിയോഗ്രാഫി മുഴുവന്‍ ചെയ്തത് അച്ഛനാണ്. മൂന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു. ഇനി കുറച്ച് ബ്രേക്ക് എടുക്കാമെന്ന്. അങ്ങനെ അക്കാദമിക് പഠനത്തിനും ഡാന്‍സിനും കൂടുതല്‍ കോണ്‍സന്‍ട്രേഷന്‍ കൊടുത്തു. അങ്ങനെ ഡാന്‍സില്‍ നാഷണല്‍ സ്‌കോളര്‍ഷിപ് ലഭിച്ചു.

ഇപ്പോള്‍ ഉക്രൈനില്‍ എംബിബിഎസ് ഫസ്റ്റ് ഇയര്‍ പഠിക്കുകയാണ്. മെഡിസിന്‍ എന്റെ ഒരു ഡ്രീം ആയിരുന്നു. അച്ഛനും അമ്മയ്ക്കും എല്ലാം കല പോലെ തന്നെയാണ് പഠനം. എന്റെ അമ്മ പിജിയ്ക്ക് പഠിക്കുമ്പോള്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു. ഞങ്ങള്‍ നല്ല പോലെ പഠിക്കണമെന്ന് അച്ഛന് നിര്‍ബന്ധമാണ്. ഞാന്‍ മെഡിസിന്‍ ഇന്ത്യയില് ട്രൈ ചെയ്‌തെങ്കിലും ചെറിയ പോയിന്റുകള്‍ക്ക് നഷ്ടപ്പെട്ടു. പിന്നെ ഉക്രൈനിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി നല്ലൊരു ഓപ്ഷന്‍ ആയി തോന്നി. അങ്ങനെയാണ് ഇവിടെ എത്തിയത് എന്നും മാളവിക വ്യക്തമാകുന്നു.
 

Malavika sunil kumar reveals about her carrier and films

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES