മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോട് മലയാളിക്ക് എന്നും സ്‌നേഹവുമാണ്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു.എന്നാൽ ഇപ്പോൾ സമ്മോഹമാധ്യമമാകെ കാളിദാസ് പങ്കുവയ്ച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. കാളിദാസ് പങ്കുവയ്ക്കുന്ന പോസ്റ്റിൽ 20 വര്‍ഷം മുമ്പുള്ളൊരു വിഷുക്കാലത്തെ ഓര്‍മ്മകളാണ് ഉള്ളതും.
20 വര്‍ഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ താരത്തിന്റെ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഒരു പോസ്റ്റർ ആണ് ഇപ്പോൾ കാളിദാസ് പങ്കുവയ്ച്ചിരിക്കുന്നത്. 20 വര്‍ഷം മുമ്പ് ഇതുപോലൊരു വിഷു സമയത്താണ് താന്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമുടെ ഭാഗമായതെന്ന് കാളിദാസ് ഹിത്രത്തോടൊപ്പം കുറിക്കുന്നുമുണ്ട്.
അതേ സമയം സിനിമയിലെ താരങ്ങളോടൊപ്പം പോസ്റ്ററില്‍ പാര്‍വതിയും ഇടം നേടിയിട്ടുണ്ട് സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തില്‍ ജയറാം കാളിദാസിനോട് പറഞ്ഞു, മോനെ ഇതാണ് നിന്റെ അമ്മ. ക്യാമറയുടെ പുറകില്‍ മകന്റെ അഭിനയം ശ്രദ്ധാപൂര്‍വ്വം കണ്ടു നിന്ന പാര്‍വ്വതിയെ ചൂണ്ടിക്കാണിച്ച് കാളിദാസ് ചോദിച്ചു അച്ഛാ അതല്ലെ എന്റെ അമ്മ എന്നാണ് പോസ്റ്ററിലുള്ളത്.
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല്‍ പുറത്തിറങ്ങിയ 'അപരന്‍' എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാര്‍വതി എന്ന അശ്വതിയെ പരിചയപ്പെട്ടതും. 32 വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍വതിയെ ആദ്യമായ കണ്ടദിവസത്തെകുറിച്ച് ജയറാം ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 92ല്‍ ആയിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്.