മലയാളികളുടെ ഇഷ്‌ടതാരങ്ങളിൽ ഒരാളാണ് നടൻ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് കൊണ്ട് കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് ആദ്യമെത്തിയത് സഹോദരനായിരുന്നു. അഭിനയരംഗത്തേക്ക് ഇബ്രാഹിം കുട്ടിയെ കൊണ്ടുവന്നതും മമ്മൂട്ടിയുടെ കരുതലിന്റെ കാരങ്ങളായിരുന്നു. ഇച്ചാക്കയെന്നാണ് കുടുംബത്തിലുള്ളവര്‍ മമ്മൂട്ടിയെ വിളിക്കുന്നത്. ഇബ്രാഹിം കുട്ടി വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പങ്കുവയ്ക്കുന്നത്.
മമ്മൂട്ടി സിനിമയിലേക്കെത്തുന്നത് വൈക്കത്തിനടുത്ത് ചെമ്പില്‍ നിന്നുമാണ്. പാണപ്പറമ്പ് എന്നായിരുന്നു വീട്ടുപേര്. ഇസ്മായില്‍-ഫാത്തിമ ദമ്പതികള്‍ക്ക് 6 മക്കളായിരുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയാണ് മമ്മൂട്ടി. എന്നാൽ താൻ മൂന്നാമത്തെയാണ്. ഹോള്‍സെയ്ല്‍ കച്ചവടത്തിന് പുറമെ നെല്‍ക്കൃഷിയുമുണ്ടായിരുന്നു ഉപ്പയ്ക്ക്. തറവാട്ടില്‍ നിന്നും മാറി തൊട്ടടുത്തായാണ് ഉപ്പ വീട് വെക്കുകയായിരുന്നു പിന്നീട്. വീട്ടിലെ മൂത്തയാളായതിനാല്‍ ഇച്ചാക്കയ്ക്ക് എല്ലാത്തിനും പ്രത്യേക പരിഗണനയുണ്ടായിരുന്നു. സഹോദരങ്ങളെ ഇച്ചാക്കയും ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആ കരുതല്‍ ഇന്നും തുടരുന്നുണ്ട്. അഭിനയവും സിനിമയും അന്നേ ഇച്ചാക്കയുടെ മനസ്സിലുണ്ടായിരുന്നു.
കോടമ്പാക്കമായിരുന്നു അന്ന് സിനിമയുടെ തലസ്ഥാനം. അങ്ങനെയാണ് ഇച്ചാക്കയും കുടുംബവും ചെന്നൈയിലേക്ക് മാറിയത്. മലയാള സിനിമ കൊച്ചിയിലെത്തിയതോടെ അദ്ദേഹം പനമ്പിള്ളി നഗറില്‍ വീട് വെക്കുകയായിരുന്നു. ഇപ്പോള്‍ ഇളംകുളത്താണ് താമസം. മാര്‍ച്ചിലായിരുന്നു ഈ വീട്ടിലേക്ക് മാറിയത്. ലോക് ഡൗണ്‍ വരുന്നതിന് രണ്ടാഴ്ച മുന്‍പായിട്ടായിരുന്നു ഗൃഹപ്രവേശം. ചെറിയൊരു ചടങ്ങായിരുന്നു അന്ന് നടത്തിയത്.
പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ സെറ്റിലേക്ക് താനും പോയിരുന്നതായി ഇബ്രാഹിം കുട്ടി ഓര്‍ത്തെടുക്കുന്നു. ശ്യാമപ്രസാദ് അന്നൊരു ദിവസം സെറ്റില്‍ വന്നിരുന്നു. ടെലിഫിലിം ഒരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഇച്ചാക്ക തന്നോട് അഭിനയിച്ചൂടേയെന്ന് ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. ഇതിന് ശേഷമായാണ് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും താൻ എത്തി.
ഒരു പ്രവാസിയായിരുന്നു താൻ എങ്കിലും വാടകവീടുകളിലായിരുന്നു കുടുംബവും ഒത്ത് കഴിഞ്ഞിരുന്നത് എന്ന് ഇബ്രാഹിം കുട്ടി പറയുന്നു. ഇതിനിടയിലാണ് സഹോദരനായി മമ്മൂട്ടി വീട് വാങ്ങിച്ചുകൊടുത്തത്. 12 കൊല്ലമായി താന്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. മക്കളില്‍ ദുല്‍ഖറാണ് ചേട്ടനെങ്കിലും ഇരുവരുടേയും ജന്മദിനം ഒരേദിവസമാണ്. ഇസ്ലാമിലെ പ്രവാചകചരിതത്തിലെ പ്രധാനപ്പെട്ട 2 പേരുകളാണ് ദുല്‍ഖറും സല്‍മാനും. ഇച്ചാക്ക ദുല്‍ഖറിനൊപ്പം സല്‍മാന്‍ ചേര്‍ത്തപ്പോള്‍ മഖ്ബൂലിനൊപ്പവും ആ പേര് ചേര്‍ക്കുകയായിരുന്നു. ദുല്‍ഖറിന് പിന്നാലെയായി ഇപ്പോൾ മഖ്ബൂലും സിനിമയില്‍ ചുവട് വച്ചുകഴിഞ്ഞു.