Latest News

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ മ​നു​ഷ്യ​നാ​ണ്​ ഞാ​ൻ; എ​ന്റെ മ​ന​സ്സി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്; അ​ച്ഛ​നും അ​മ്മ​യും ​ത​ന്ന ഏ​റ്റ​വും വ​ലി​യ നി​ധിയെ കുറിച്ച് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

Malayalilife
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ മ​നു​ഷ്യ​നാ​ണ്​ ഞാ​ൻ; എ​ന്റെ മ​ന​സ്സി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്;  അ​ച്ഛ​നും അ​മ്മ​യും  ​ത​ന്ന ഏ​റ്റ​വും വ​ലി​യ നി​ധിയെ കുറിച്ച്  പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

ലയാളികൾക്ക് ആദ്യ ചിത്രം മുതൽക്കെ തന്നെ  സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച് കൊണ്ടിരിക്കുന്ന സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. എന്നാൽ താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായ  പ്രതിപൂവന്‍ക്കോഴിയില്‍ വില്ലനായി വേഷമിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ഏറ്റവും നഷ്ട കാര്യത്തെ കുറിച്ച്  തുറന്ന് പറയുകയാണ്. റോഷൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാതൃദിനമായി ആചാരിച്ച ഇന്നലെ മരിച്ച് പോയ തന്റെ അമ്മയുടെ ഓര്‍മ്മകൾ പങ്കുവച്ചിരിക്കുന്നത്. അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്നും നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വില മനസിലാകുന്നതെന്നും താരം  കുറിച്ചു. 

അമ്മയായിരുന്നു എ​ന്റെ ശക്​തി. അ​മ്മയെക്കുറിച്ച് പ​റ​യു​​മ്പോ​ൾ ആ​ദ്യം മ​ന​സ്സി​ൽ ക​യ​റി​വ​രു​ന്ന ഒ​ന്നു​ണ്ട്. ലോ​ക​ത്തെ എ​ല്ലാ അ​മ്മ​മാ​രും പ​റ​യു​ന്ന ഒ​രു വാ​ച​കം ‘നീ ​ക​ഴി​ച്ചോ, ഇ​ന്ന്​ എ​ന്താ ഉ​ണ്ടാ​ക്കേ​ണ്ട​ത്, ക​ഴി​ക്കാ​തെ കി​ട​ന്ന്​ ഉ​റ​ങ്ങ​ല്ലേ' -എ​ന്റെ ജീ​വി​ത​ത്തി​ൽ ഇ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള​ത്​ ​അമ്മ​യി​ൽ​നി​ന്നാ​ണ്. ഞാ​നും ചേ​ട്ട​നും അ​പ്പ​ച്ച​നും ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചാൽ അതാ​യി​രു​ന്നു അ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. സ്​​നേ​ഹം​കൊ​ണ്ട്​ ഞ​ങ്ങ​​ൾ​ക്കു​ ചു​റ്റും ക​രു​ത​ലൊ​രു​ക്കി​യി​രു​ന്നു എ​പ്പോ​ഴും അ​മ്മ. ജീ​വി​ത​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും ​പ്ര​ശ്​​ന​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യ കു​ടും​ബ​മാ​ണ്​ ഞ​ങ്ങ​ളുടേ​ത്. അ​മ്മ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും അ​റി​യ​​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലാ​യി​രു​ന്നു. ഏ​ഴു​ മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ളാ​യി​രു​ന്നു ബേണിയെന്ന എ​ന്റെ അ​മ്മ. അ​പ്പ​​ച്ചൻ ആന്‍ഡ്രൂസ്​. പ്ര​ണ​യ​മാ​ണ്​ ഇ​രു​വ​രെ​യും ഒ​രു​മി​പ്പി​ച്ച​ത്.

അ​മ്മ​ച്ചി​യു​ടെ കു​ടും​ബ​ത്തി​ന്​ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ​ത​ന്നെ​യാ​ണ്​ അ​പ്പ​ച്ച​നും വ​ള​ർ​ന്നു​വ​ന്ന​ത്. ആ​വ​ശ്യ​ത്തി​ന്​ സ്വ​ത്തും കൃ​ഷി​യു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​പ്പ​ച്ച​ന്റെ ബി​സി​ന​സും വ​ർ​ക്​​ഷോ​പ്പു​മൊ​ക്കെ മു​ട​ങ്ങു​ക​യും ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തു. ‘ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്​' സി​നി​മ​യി​ൽ ആ ​ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​ത്. അ​പ്പ​ച്ച​ന്റെ ബി​സി​ന​സൊക്കെ ത​ക​ർ​ന്ന​തോ​ടെ ദാ​രി​ദ്ര്യ​ത്തി​​ന്റെ നാ​ളു​ക​ളായിരുന്നു. എ​ന്റെ മ​ന​സ്സി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു ഓ​ർ​മ​യു​ണ്ട്. വീ​ട്ടി​ലു​ണ്ടാ​യ തേ​ങ്ങ​യെല്ലാം അ​മ്മ സ്വ​രു​ക്കൂ​ട്ടി വി​ൽ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നത്. പ​ണം കി​ട്ടി​യി​ട്ട്​ വേ​ണം അ​രി​യും സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ വാ​ങ്ങാ​ൻ.

ഞാ​നും ചേ​ട്ട​നും അ​ന്ന്​ പ​ഠി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണ്. ജോ​ലി ചെ​യ്യാ​വു​ന്ന പ്രാ​യ​മാ​യി​ട്ടി​ല്ല. ദി​വ​സ​വും ഞ​ങ്ങ​ൾ ന​ല്ല​തു​പോ​ലെ എ​ക്​​സ​ർ​സൈ​സൊ​ക്കെ ചെ​യ്യും, അ​ത്​കൊ​ണ്ടു​ ത​ന്നെ ന​ന്നാ​യി​ട്ട്​ ഭ​ക്ഷ​ണം ക​ഴി​ക്കും. ഒ​രു ദി​വ​സം​ ഞാ​നും അ​പ്പ​ച്ച​നും ചേ​ട്ട​നും​ ചോ​റ്​ ക​ഴി​ച്ചു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​. എ​നി​ക്ക്​ വീ​ണ്ടും ചോ​റ്​ വേ​ണം, അ​ക​ത്ത്​ ഞാ​ൻ ചെ​ന്നുനോ​ക്കു​മ്പേ​ൾ ക​ലം കാ​ലി​യാ​ണ്. അ​വ​സാ​ന​ത്തെ വ​റ്റുപോ​ലും ഞ​ങ്ങ​ൾ​ക്ക്​ വി​ള​മ്പി​യി​ട്ട്, വി​ശ​ന്നി​രി​ക്കു​ക​യാ​ണ്​ അ​മ്മ. ഒ​രു​പാ​ട്​ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ദൈ​വം ഒ​രു​പാ​ട്​ അ​നു​ഗ്ര​ഹി​ച്ചു, കു​ഴ​പ്പ​മി​ല്ലാ​തെ ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കി. പ​ക്ഷേ, ആ ​നി​മി​ഷം ​ മ​ന​സ്സി​ലു​ണ്ട്​ ഇ​പ്പോ​ഴും ഒരു മുറിവായി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ മ​നു​ഷ്യ​നാ​ണ്​ ഞാ​ൻ. കാ​ര​ണം, എ​നി​ക്ക്​ അ​പ്പ​ച്ഛ​നെയും അ​മ്മ​ച്ചി​​യെയും അവർക്ക് സം​തൃ​പ്​​തി ന​ൽ​കു​ന്ന രീ​തി​യി​ൽ നോ​ക്കാ​ൻ സാ​ധി​ച്ചു. ചി​ല ബ​ന്ധു​ക്ക​ളൊക്കെ ചോ​ദി​ക്കാ​റു​ണ്ട്. അ​പ്പ​ച്ഛ​നും അ​മ്മ​ച്ചി​യും നി​ങ്ങ​ൾ​ക്ക്​ എ​ന്ത്​ നേ​ടി​ത്ത​ന്നു, സ്വ​ത്തു​ക്ക​ളോ ബാ​ങ്ക്​ ബാ​ല​ൻ​സോ ഒ​ന്നും ന​ൽ​കി​യി​ല്ല​ല്ലോ എ​ന്ന്​. അ​വ​ർ​ക്ക്​ ഞാ​ൻ ന​ൽ​കി​യ മ​റു​പ​ടി: എ​ൻ​റെ അ​ച്ഛ​നും അ​മ്മ​യും ഞ​ങ്ങ​ൾ​ക്കു ​ത​ന്ന ഏ​റ്റ​വും വ​ലി​യ നി​ധി ഞ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ ഫ്രീ​ഡ​മാ​ണ്. എ​ന്തും ചെ​യ്യാ​നു​ള്ള ഫ്രീ​ഡം. വി​ദ്യാ​ഭ്യാ​സം ന​ൽ​കി, സ്​​നേ​ഹി​ച്ചു, ഞ​ങ്ങ​ളെ ന​ല്ല​തു​​പോ​ലെ നോ​ക്കി. ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്താ​ണ്​ അ​വ​ർ ചെ​യ്യേ​ണ്ട​ത്. എ​ന്നെ സം​ബ​ന്ധി​ച്ച്​ അ​ച്ഛ​നും അ​മ്മ​യും എ​ൻ​റെ ജീ​വി​ത​ത്തി​ൻ​റെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യമാ​ണ്​.

ഞ​ങ്ങ​ളെ അ​മ്മ​ച്ചി ത​ല്ലി​യി​ട്ടി​ല്ല, അ​പൂ​ർ​വ​മാ​യി​ട്ടാ​ണെ​ങ്കി​ലും ത​ല്ലി​യി​ട്ടു​ള്ള​ത്​ ​വേ​ദ​നി​പ്പി​ക്കാ​തെ​യു​ള്ള ഒ​രു ത​ല്ല​ലു​ണ്ട​ല്ലോ, പേ​ടി​പ്പെ​ടു​ത്താ​നു​ള്ള ത​ല്ല​ൽ. അ​മ്മേ​ന്ന്​ വി​ളി​ച്ചി​ട്ട്, മു​തു​ക​ത്ത്​ ര​ണ്ട്​ ത​ട​വും ത​ട​വി​യി​ട്ട്​ ഒ​രു ഉ​മ്മ​യും കൊ​ടു​ത്താ​ൽ അ​മ്മേ​ടെ എ​ല്ലാ വി​ഷ​മ​വും മാ​റും. അ​മ്മ ന​ന്നാ​യി​ട്ട്​ പാ​ച​കം ചെ​യ്യു​​മാ​യി​രു​ന്നു. അ​മ്മ​യു​ടെ പാ​ച​ക​ത്തെ​പ്പ​റ്റി, സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​ക്കെ അ​റി​യാം. സ്​​നേ​ഹി​ത​നാ​യ ഒ​രു ന​ട​ൻ അ​മ്മ​യോ​ട് പാ​ച​ക​ത്തെ​ക്കു​റി​ച്ച്​ ഒ​രു പു​സ്​​ത​കം എ​ഴു​താ​ൻ വ​രെ പ​റ​ഞ്ഞി​ട്ടു​ണ്ട്, അ​മ്മ അ​തെ​ല്ലാം കേ​ട്ട്​ ചി​രി​ക്കും. അ​മ്മ എ​ന്നും ഒ​രു അ​നു​ഭ​വം​ ത​ന്നെ​യാ​ണ്, ഓ​ർ​മ​യാ​ണ്.

അ​ച്ഛ​ൻ്റെ മ​ര​ണ​വും ചേ​ട്ട​​ൻ​റെ മ​ര​ണ​വും ഒ​രു​പ​ക്ഷേ, പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നു​വെ​ന്ന്​ പ​റ​യാം, ര​ണ്ടു ​പേ​രും രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്നു. അ​മ്മ​യു​ടെ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. പെ​​ട്ടെ​ന്നൊ​രു പോ​ക്കാ​യി​രു​ന്നു. കാ​യം​കു​ളം കൊ​ച്ചു​ണ്ണി റി​ലീ​സാ​കു​ന്ന​തി​ന്​ ഒ​രു മാ​സം മു​മ്പാ​ണ്​ അ​മ്മ ഞ​ങ്ങ​ളെ വി​ട്ടുപോ​കു​ന്ന​ത്. ജീ​വി​ത​ത്തി​​ലെ ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്​ ഇ​ന്നും അ​ത്. അ​മ്മ​യി​ല്ലാ​ണ്ടാ​യ​പ്പോ​ഴാ​ണ്​ അ​മ്മ​യു​ടെ വി​ല എ​ന്താ​ണെ​ന്ന്​​ ഞാ​ൻ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. അ​മ്മ​യു​ള്ള​പ്പോ​ഴും മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത്​ ഇ​ല്ലാ​താ​കു​മ്പോ​ഴാ​ണ്​ ന​മ്മ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​റി​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പ​ള്ളി​യി​ൽ പോ​വു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു അ​മ്മ​ച്ചി​ക്ക്. അ​മ്മ​ച്ചി​യു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ല​മാ​യി​രി​ക്കും, ജീ​വി​ത​ത്തി​ലെ നേ​ട്ട​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും എ​ന്ന്​ വി​ശ്വ​സി​ക്കാ​നാ​ണ്​ എ​നി​ക്ക്​ ഇ​ഷ്​​ടം.

അ​മ്മ​യെൻ്റെ ശ​ക്​​തി ​ത​ന്നെ​യാ​യി​രു​ന്നു. എൻ്റെ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം ല​ഭി​ക്കാ​ൻ അ​മ്മ​യു​ടെ അ​ടു​ത്ത്​ ഒ​രു അ​ഞ്ച്​ മി​നി​റ്റി​രു​ന്നാ​ൽ മ​തി​യാ​യി​രു​ന്നു. പലരും ഇ​ന്ന്​ സ്വ​ന്തം അ​ച്ഛ​നെ​യും അ​മ്മ​യെ​യും തി​രി​ഞ്ഞു​നോ​ക്കാ​തെ മ​റ്റു​പ​ല കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​റു​​ന്ന​ത്​ കാ​ണു​​മ്പോ​ൾ വേ​ദ​ന​യാ​ണ്. ലോ​ക​ത്ത്​ എ​നി​ക്ക്​ ഏ​റ്റ​വും ശ​ത്രു​ത തോ​ന്നു​ന്ന വ്യ​ക്തി​ക​ൾ ആ​രാ​ന്ന്​ ചോ​ദി​ച്ചാ​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും നോ​ക്കാ​ത്ത​വ​രാ​ണ്. അ​വ​ർ എ​െ​ൻ​റ സു​ഹൃ​ദ്​​വ​ല​യ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കാ​ൻ ഞാ​ൻ മ​നഃ​പൂ​ർ​വം ശ്ര​മി​ക്കാ​റു​ണ്ട്. കാ​ര​ണം, അ​പ്പ​ന​മ്മ​മാ​രാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നി​ധി​യെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്​ ഞാ​ൻ.

I am the lucky person in this world said Roshan Andrews

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക