കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അന്ന ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ പേര്ക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് താരം. അതേസമയം ഹെലന്‍ എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ താരത്തിന്റെ റെയിഞ്ച് തന്നെ മാറി. ഇപ്പോള്‍ താരത്തിന് കൈനിറയെ സിനിമയാണ്. ഓരോ ചിത്രത്തിലും താരത്തിന്റെ അഭിനയം പ്രേക്ഷക കൈയടി വാങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ചെറുപ്പക്കാരനുമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചതാണ് ആരധകരില്‍ സംശയം സൃഷ്ടിച്ചിരിക്കുന്നത്.
നടി അന്നബെന്നിനൊപ്പമുള്ള ഈ സുന്ദര ചെറുക്കന്‍ ആരാണ്? കെട്ടിപിടിച്ചും ചേര്‍ന്നിരുന്നും അന്നയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍. ആരാധകര്‍ പെട്ടെന്ന് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍, അന്നബെന്‍ തന്നെ പറയുന്നു ആ ചെറുപ്പക്കാരന്‍ ആരാണെന്ന്. ഇത് എന്റെ സഹോദരനാണെന്ന്. അന്നയ്ക്ക് ഒരു സഹോദരിയല്ലേ ഉള്ളൂ, പിന്നെ ഇത് ഏതാണ് ഈ സഹോദരന്‍ എന്ന ചോദ്യവുമുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിക്കും ഒരു സഹോദരനെ കിട്ടിയിരുന്നെങ്കില്‍ എന്ന്. അതുപോലെയൊരു സഹോദരന്‍ തനിക്കുമുണ്ടെന്നും. അതും ട്വിന്‍ സഹോദരനാണ് അവനെന്നുമാണ് അന്ന പറയുന്നത്. എന്നാല്‍ ഈ ചെറുപ്പക്കാരന്‍ തന്റെ യഥാര്‍ത്ഥ സഹോദരനല്ലെന്നും താരം പറയുന്നുണ്ട്.
കുടുംബക്കാരുടെ പാര്‍ട്ടിക്കിടെയാണ് ഈ ആണ്‍കുട്ടിയെ അന്ന പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷമായി തന്റെ കുടുംബത്തിലെ അംഗം പോലെ അവനുണ്ട്. ഇപ്പോള്‍ തന്റെ കുടുംബം അവനില്ലാതെ പൂര്‍ണത വരില്ലെന്നായി എന്നാണ് താരം പറയുന്നത്. തന്റെ സഹോദരന്റെ പിന്നാള്‍ ദിനത്തിലാണ് താരം സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഈ കാര്യങ്ങള്‍ കുറിച്ചത്. എപ്പോഴും ആ ചിരി അവിടത്തന്നെ ഉണ്ടാകട്ടെ. അവന്റെ പിറന്നാള്‍ ദിനമാണിന്ന്. നല്ലൊരു പിറന്നാള്‍ ആശംസ നേരുന്നുവെന്നും അന്നബെന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
RECOMMENDED FOR YOU:
no relative items