മലയാളികളുടെ പ്രിയ താരമാണ് നടന്‍ സുരേഷ് ഗോപിയുടെ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളാകെ താരത്തിന്റെ പുത്തൻ ലുക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഉള്ള മറുപടിയുമായി നടൻ സുരേഷ് ഗോപി രംഗത്ത് എത്തുകയും ചെയ്‌തു. രാഹുല്‍ എന്ന സംവിധായകന്റെ ചിത്രത്തെക്കുറിച്ച് ആയിരുന്നു താരം പരാമർശം നടത്തിയത്. രാഹുലുമായുള്ള ചിത്രത്തിന്റെ ഫോട്ടോഷൂട്ട് അവസാനിക്കുന്നതുവരെ മാത്രമേ തന്റെ താടി ലുക്ക് ഉണ്ടാവൂ എന്നാണ് സുരേഷ്ഗോപി പറഞ്ഞത്. എന്നാൽ താരത്തിന്റെ ഈ പോസ്റ്റ് വന്നതോടെ സംവിധായകന്റെ നേർക്ക് നിരവധി ചോദ്യശരങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. സുരേഷ് സാര്‍ പറഞ്ഞതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ചുരണ്ടിയതാണോ എന്നുമുതല്‍ ഷോര്‍ട്ട് ഫിലിം ആണോ എന്നുവരെ ഉള്ള ചോദ്യങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. എന്നാൽ ഇപ്പോൾ കീ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ. രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇതിനുള്ള മറുപടി നൽകിയിരിക്കുന്നത്.
രാഹുലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
നമസ്കാരം. ഞാന്‍ രാഹുല്‍ രാമചന്ദ്രന്‍.
കഴിഞ്ഞ വര്‍ഷം ജീം ബൂം ബാ എന്നൊരു സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ഞാന്‍ സിനിമാ മേഖലയിലേയ്ക്ക് കടന്ന് വന്നത്. സിനിമ കാണാത്തവരുണ്ടെങ്കില്‍ ആമസോണ്‍ പ്രൈമില്‍ കയറിയാല്‍ സിനിമ കാണാന്‍ കഴിയും. അതവിടെ നില്‍ക്കട്ടെ. പറഞ്ഞ് വന്നത് മറ്റൊരു കാര്യത്തെപ്പറ്റിയാണ്. എന്റെ അടുത്ത പ്രോജെക്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. അത്യാവശ്യ സാഹചര്യങ്ങളില്ലാതെ കൂടുതല്‍ വേദികളില്‍ അടുത്ത സിനിമയെപ്പറ്റി അധികം ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി സാര്‍ ഇട്ട ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റാണ് വീണ്ടും എന്നെ അടുത്ത സിനിമയെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിച്ചത്.
സുരേഷ് ഗോപി സാര്‍ തന്‍റെ ലുക്കുമായി ബന്ധപ്പെട്ട് ഇട്ട ആ പോസ്റ്റില്‍ അടുത്ത രണ്ട് സിനിമകളുടെ സംവിധായകരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. അതിലൊന്ന് ഈ എന്‍റെ പേരായിരുന്നു. ഔദ്യോഗികമായി സാര്‍ തന്നെ ഈ കാര്യം പങ്ക് വച്ചതിനാല്‍ ഞാനും ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി. തുടര്‍ന്ന് ഈ പോസ്റ്റിടുന്ന സമയം വരെ നിരവധി.. അനവധി മെസേജുകളാണ് എനിക്ക് വന്ന് കൊണ്ടിരിക്കുന്നത്.
അധികം പ്രായമില്ലെങ്കിലും തരക്കേടില്ലാത്ത ജീവിതാനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ക്യൂരിയോസിറ്റി കൊണ്ട് അയക്കുന്ന മെസേജുകളും , ചൊറിയാന്‍ അയക്കുന്ന മെസേജുകളും പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും.
ചിലര്‍ക്ക് അറിയേണ്ടത് സുരേഷ് സാര്‍ പറഞ്ഞ രാഹുല്‍ ഞാനാണോ എന്നതാണ് .
ചിലര്‍ക്ക് അറിയേണ്ടത് ഞാന്‍ സുരേഷ് സാറിന്‍റെ പോസ്റ്റ് ഞാന്‍ ക്രെഡിറ്റെടുക്കാന്‍ ചുരണ്ടിയതാണോ എന്നാണ്.ചിലര്‍ക്ക് ഇത് സിനിമയാണോ ഷോര്‍ട് ഫിലിമാണോ എന്നാണ് സംശയം.
സംശയങ്ങളൊക്കെ പൂര്‍ണമായും മനസിലാക്കുന്നു. ഉത്തരം ഇതാണ്.ഞാന്‍ തന്നെയാണ് സുരേഷ് സാര്‍ പറഞ്ഞ രാഹുല്‍.
ചിത്രത്തിന്‍റെ എഴുത്ത് പരിപാടികളൊക്കെ അവസാനിച്ച് കഴിഞ്ഞു . ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് Sameen Salim ആണ്. കൊറോണയുടെ പ്രശ്നങ്ങളൊക്കെ മാറിയ ശേഷം മറ്റ് പ്രീ - പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കും. വിഷമിക്കണ്ട. നിങ്ങളെ എല്ലാവരെയും ഓരോ അപ്‌ഡേറ്റും അറിയിച്ചിരിക്കും.
'എല്ലാവരും വീടുകളില്‍ സെയ്ഫ് ആയിട്ടിരിക്കുക '