ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു.
വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു. വ്ളോഗിങ്ങും, മ്യ്ൂസിക്കല്‍ ബാന്‍ഡും, ഒക്കെയായി തിരക്കിട്ട് നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അമൃത ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് സീസണ്‍ ടൂവിലേക്ക് എത്തിയത്. അനിയത്തി അഭിരാമിയും കൂടെയുണ്ടായിരുന്നു. ബിഗബോസ് ഹൗസിലെ ഏറ്റവും ശക്തനും പ്രേക്ഷക പ്രീതിയുമുള്ള രജിത് കുമാറുമായി ചേര്‍ന്ന് നിന്നുകൊണ്ട് അമൃതയും പ്രേക്ഷകരുടെ പ്രീതി പിടിച്ചു വാങ്ങി. ബിഗ് ബോസ് സീസണ്‍ ടുവില്‍ അമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു അമൃതയുടെ വരവെങ്കിലും പിന്നീട് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷോ അവസാനിപ്പിക്കുന്നത് വരെയും താരം ഹൗസില്‍ പിടിച്ച് നിന്നു. ഹൗസില്‍ നിന്ന് പുറത്തെത്തിയ താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും തന്റെ അഭിപ്രായങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതെല്ലാം തന്നെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞ ചില കാര്യാങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബിഇറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ചില തുറന്നുപറച്ചിലുകള്‍ നടത്തിയത്. സ്പെഷ്യല്‍ അറ്റെന്‍ഷന്‍ കിട്ടാന്‍ വലിയ ഇഷ്ടം ഉള്ള ആളാണ് താനെന്നും പുറത്തൊക്കെ പോയാല്‍ ആളുകള്‍ തന്റെ അടുത്തേക്ക് ഫോട്ടോ ഒക്കെ എടുക്കാന്‍ വരുന്നത് തനിക്ക് ഭയങ്കര ഇഷ്ടം ആണെന്നും താരം അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. മാത്രമല്ല കുഞ്ഞിലേ മുതല്‍ എല്ലാവരും എന്നെ ഒന്ന് നോക്കണം എന്ന തോന്നല്‍ തനിക്ക് ഉണ്ടെന്നും താരം വ്യക്തമാക്കി.മകള്‍ ആരുടെയും മുന്‍പില്‍ തലകുനിക്കാതെ അവള്‍ അവളുടെ ഡ്രീം നേടുന്നതാണ് തന്റെ സ്വപ്നമെന്നും താരം അഭിമുഖത്തിനിടെ വ്യക്തമാക്കി. താരം ഈ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.