വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. ലോക്ഡൗണിനിടെയായിരുന്നു ചെമ്പന്‍ വിനോദ് രണ്ടാമതും വിഹാഹിതനാകുന്നത്. എന്നാല്‍ ഈ വിവാഹത്തോടെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. വിവാഹ മോചിതനായ 43കാരനായ ചെമ്പന്‍ 25കാരി മറിയത്തെ വിവാഹം ചെയ്തത് പലര്‍ക്കും ദഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളര്‍ന്ന് എപ്പോഴോ പ്രണയത്തിലേക്ക് വന്നു. എങ്ങനെയൊക്കെയോ പരസ്പരം അറിഞ്ഞു. അത് വിട്ടു പോകില്ല എന്നു തോന്നിയപ്പോള്‍ വിവാഹിതരാകാം എന്നു തോന്നി. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണ് എന്ന ചോദ്യം ഞങ്ങള്‍ക്കിടയിലേക്ക് വരുന്നത്. അതിനെപ്പറ്റി വലിയ ചര്‍ച്ച തന്നെ നടന്നുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍ തമ്മില്‍. ഇതൊരു കുടുംബ കലഹത്തിലേക്ക് വരെ പോയേക്കുമോ എന്നു തോന്നിയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച നിര്‍ത്തി. ആര് ആദ്യം പ്രണയം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.
ഞങ്ങള്‍ രണ്ടു പേരും സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റേ ആളിന്റെ സ്പേസിനെ അംഗീകരിക്കാന്‍ കഴിയുന്നവര്‍ ആണ്. ചെമ്ബന്‍ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ് എന്നും. ചെമ്ബന്‍ മദ്യപിക്കുന്ന ആള്‍ ആണ്. എന്നാല്‍ മദ്യം ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത, ദിവസവും മദ്യം നി ര്‍ബന്ധം ഉള്ള ആളൊന്നുമല്ല. ചില അഭിമുഖങ്ങള്‍ ഉണ്ടാക്കിയ തെറ്റിധാരണ ആണത്. വില്ലത്തരം ഒരല്‍പം ഉള്ളത് നല്ലതാണ്. അതാവശ്യമുള്ളിടത്തു മാത്രം.
രണ്ടു വീട്ടുകാരുടെയും പൂര്‍ണമായ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ലോക്ക് ഡൗണ്‍ കഴിയട്ടെ എന്നായിരുന്നു താല്‍പര്യം. അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് പങ്കെടുക്കാനാകില്ല. പക്ഷേ, നോട്ടീസ് പിരീഡ് പ്രകാരം മേയ് അഞ്ചിനകം വിവാഹം കഴിച്ചില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കണം. അതുകൊണ്ട് വിവാഹം ഇങ്ങനെയായി.
എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്ന് തീരുമാനം മാറ്റാന്‍ ശ്രമിച്ചവര്‍ ഉണ്ട്. 'ഇത്രേം ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശരിയാണോ?' ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് 'എത്ര കാലം അവന്‍ ഒറ്റയ്ക്ക് ജീവിക്കും? അവന് ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ' എന്നാണ്.