മലയാളിപ്രേക്ഷകര്‍ക്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന താരം തന്റെ കുടുംബത്തോടുളള അടുപ്പത്തെക്കുറിച്ചും വാചാലയാകാറുണ്ട്. സഹോദരന്‍ അനൂപിനെയും നാത്തൂനെയുമൊക്കെ പ്രേക്ഷകര്‍ക്ക് അനുശ്രീ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അനൂപിന്റെ ഒരു വീഡിയോ അനുശ്രീ പങ്കുവച്ചത് ഏറ്റെടുക്കുകയാണ് ആരാധകര്‍.
യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ കുടുംബത്തോട് ഏറെ അടുപ്പമുളള താരം തന്റെ ചേട്ടനോടുളള സൗഹൃദത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സഹോദരന്റെ വിവാഹം താരം ആഘോഷമാക്കിയിരുന്നു. അനൂപിന്റെ പിറന്നാളിന് ഒരിക്കലും മറക്കാനാകാത്ത സര്‍പ്രൈസ് നല്‍കിയ വീഡിയോയും താരം പങ്കുവച്ചിരുന്നു. അര്‍ദ്ധരാത്രി ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്‍പിച്ച് സദ്യ നല്‍കിയാണ് നടി സഹോദരന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഒരു ആഡംബര ബൈക്കും സഹോദരന് സമ്മാനമായി നടി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നാത്തൂന്‍ ഗര്‍ഭിണിയായ സന്തോഷവും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ അനൂപിനൊപ്പമുള്ള ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് താരം.
അനുശ്രീക്ക് ഹെയര്‍സ്പാ ചെയ്ത് കൊടുക്കുന്ന സഹോദരന്റെ വീഡിയോ ആണിത്. ലോക്ഡൗണ്‍ ആയതിനാല്‍ ബ്യൂട്ടിപാര്‍ലറുകളൊക്കെ അടഞ്ഞുകിടക്കുകയാണ്. ഈ അവസരത്തിലാണ് അനുശ്രീക്ക് ചേട്ടന്‍ അനൂപ് പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ഹെയര്‍സ്പാ ചെയ്തുനല്‍കുന്നത്. എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാന്‍ ആണ് ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ...ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയില്‍ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ് ..എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അനുശ്രീ ചേര്‍ത്തത്. ഇത്രയും നല്ല സഹോദരനെ കിട്ടിയ അനുശ്രീ ഭാഗ്യവതിയാണെന്നാണ് കമന്റുകള്‍ എത്തുന്നത്.