മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. എന്നാൽ ഇപ്പോൾ അഞ്ജലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഇത് ക്യാമറയിലല്ല, മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നും ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ പുറത്തു പോയുള്ള ഫോട്ടോഷൂട്ട് നടന്നില്ലെന്നും അഞ്ജലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നു.കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ ഗ്ലാമറസ്സ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത് . നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്. യാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് അഞ്ജലി അമീര്‍.