Latest News

ചോറ് ഒഴിവാക്കി ഓട്സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങൾ കൂടുതലായി കഴിക്കാൻ തുടങ്ങി; ഫിറ്റ്നസ് രഹസ്യം പരസ്യമാക്കി സുബി സുരേഷ്

Malayalilife
ചോറ് ഒഴിവാക്കി ഓട്സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങൾ കൂടുതലായി കഴിക്കാൻ തുടങ്ങി; ഫിറ്റ്നസ് രഹസ്യം പരസ്യമാക്കി സുബി സുരേഷ്

കുട്ടിപ്പട്ടാളം എന്ന ഒറ്റ ഷോ മതി സുബി സുരേഷ് എന്ന അവതാരകയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. കുട്ടികളുടെ ഷോ ആങ്കര്‍ ചെയ്ത് കുട്ടികളോടൊപ്പം കുറുമ്പുകളുമായിട്ടാണ് സുബി പ്രേക്ഷകഹൃദയം കീഴടക്കിയത്. ഇപ്പോഴും അവതാരകയും നടിയുമൊക്കെയായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് താരം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. വര്‍ഷങ്ങളായി സ്്ക്രീനില്‍ കാണുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. തന്റെ പ്രണയം പൊളിഞ്ഞുപോയതിന്റെ വിശേഷങ്ങളൊക്കെ സുബി പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്.  എന്നാൽ ഇപ്പോൾ സുബിയുടെ ഫിറ്റ്നസ് രഹസ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചോറ് ഒഴിവാക്കി ഓട്സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങൾ കൂടുതലായി കഴിക്കാൻ തുടങ്ങി. ഒപ്പം വർക്കൗട്ടും കൂടിയതോടെയാണ് ഭാരം കുറഞ്ഞത്. പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങളാണ് തന്റെ ശരീരഘടനെ മാറ്റിമറിത്. തടിയില്ലാത്ത തന്നെ തടിവയ്പ്പിക്കാൻ ച്യവനപ്രാശം, മീൻഗുളികയുമൊക്കെ ഒരുകാലത്ത് അമ്മ നൽകിയിരുന്നു. പക്ഷേ അതൊന്നും കൊണ്ട് തടിവച്ചില്ല. കാലം കടന്നു പോകേ എന്റെ പ്രായത്തിനൊപ്പിച്ചുള്ള വണ്ണമൊക്കെ കിട്ടി. കുട്ടിപട്ടാളം ഷോ ചെയ്യുമ്പോൾ തടി അത്യാവശ്യം ഉണ്ടായിരുന്നു. വസ്ത്രങ്ങളുടെ അളവൊക്കെ കൂടാൻ തുടങ്ങി. പലരും കരുതുന്നത് ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്നാണ്. പക്ഷേ പിസിഒഡിഡിയിലും തൈറോയ്ഡിലും ബുദ്ധിമുട്ടിയ തന്റെ ശരീരം പതിയെപതിയെ വണ്ണംവച്ചു.

Read more topics: # Actress subi suresh,# fitness secret
Actress subi suresh fitness secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക