Latest News

ക്യാമറയുടെ മുന്നില്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല; കാന്‍സറിനെ അതിജീവിച്ച നാളുകളെ കുറിച്ച് മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്

Malayalilife
 ക്യാമറയുടെ മുന്നില്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല; കാന്‍സറിനെ അതിജീവിച്ച നാളുകളെ  കുറിച്ച് മനസ് തുറന്ന്   മംമ്ത മോഹന്‍ദാസ്

യൂഖത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറിയ നായികയാണ് മംമ്ത മോഹന്‍ദാസ്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പവുമെല്ലാമുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. അസുഖത്തിന് മുന്നില്‍ പതറാതെ നേരിടുകയായിരുന്നു താരം. 2008ല്‍ വെറും 24 വയസിസാണ് മംമ്തയ്ക്ക് ആദ്യത്തെ തവണ ക്യാന്‍സര്‍ വന്നത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം അതിജീവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 

രോഗത്തോട് പൊരുതാന്‍ ഏറ്റവുമധികം പ്രേരിപ്പിച്ചത് എന്റെ കുടുംബത്തിന്റെ സ്‌നേഹമാണ്. ഞാന്‍ ഒരു മകള്‍ മാത്രമാണ് അവര്‍ക്ക്. ഞാനില്ലാതെ അവര്‍ ജീവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്. രണ്ട് ഗംഭീര മനുഷ്യരാണ് അച്ഛനും അമ്മയും. എനിക്ക് പകരം മറ്റൊരു മകനോ മകളോ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്ന് പോയേനെ. ആ സാഹചര്യങ്ങളിലൊന്നും സിനിമ ഒരു ഇന്‍സ്പിരേഷന്‍ ആയിരുന്നില്ല, മറിച്ച് ഒരു ചലഞ്ച് ആയിരുന്നു. മലയാളത്തില്‍ ആദ്യമായി എനിക്കൊരു സ്വീകാര്യത നേടി തന്നത് 'പാസഞ്ചര്‍' ആയിരുന്നു.

പാസഞ്ചറിന്റെ റിലീസും എന്റെ കാന്‍സര്‍ പരിശോധനയും ഒരേ സമയത്ത് തന്നെയായിരുന്നു. പാസഞ്ചറിന് പിന്നാലെ നാല് സിനിമകള്‍ ഞാന്‍ സൈന്‍ ചെയ്തിരുന്നു. നാലും എനിക്ക് ഒഴിവാക്കേണ്ടി വന്നു. എന്റെ രോഗത്തെ പറ്റി സിനിമയില്‍ ആദ്യമായി ഒരാളോട് ഞാന്‍ പറയുന്നത് കമല്‍ സാറിനോടാണ്. 'ആഗതന്‍' എന്ന സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍. ആ സിനിമയുടെ ഷൂട്ടിന് അപ്പോള്‍ 15 ദിവസമേ ഉണ്ടായിരുന്നുള്ളു. എന്നില്‍ നിന്നും ദുരഭിമാനം എടുത്ത് കളഞ്ഞ ഒരു അസുഖം കൂടിയാണ് ഇത്.

കീമോ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള ഒരു ജോലി ചിലപ്പോള്‍ ഒരാള്‍ക്ക് പറ്റുമായിരിക്കു. പക്ഷേ ഒരു ആക്ടര്‍ക്ക് അത് പറ്റില്ലല്ലോ. ക്യാമറയുടെ മുന്നില്‍ നമുക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. ആ വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി ആയിരുന്നു. ആറ് മാസം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. അപ്പോഴത്തെ എന്നെ കാണാന്‍ ഇതുപോലെയല്ല. എങ്ങനെ എന്നെ ഞാന്‍ തിരിച്ച് കൊണ്ട് വരും?

ബിഗ് ബി യുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയിറ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബി യിലേ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ പതിമൂന്ന് വയസ് കൂടും. അങ്ങനെയാണ് അതിന്റെ ടൈംസ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ.

ആ മാറ്റം ബിലാലിനെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കും തന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്‌സായിരിക്കും. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്, കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവുകയുള്ളു.
 

Actress mamtha mohandas words about her life struggling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES