തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് നടി ഇന്ദ്രജ. നിരവധി സിനിമകളിലൂടെ താരത്തിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കലാഭവൻ മണി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് താനാണ് അഭിനയിക്കാൻ സാധിക്കുകയും ചെയ്തു. ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജ വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്തിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. എന്നാൽ ഇപ്പോൾ സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ച് താരം തുറന്ന് പറയുകയാണ്.
മകൾക്ക് ജനിച്ചപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നൽകണം എന്നതിലൊന്നും എനിക്ക് അറിവുണ്ടായിരിന്നില്ല. ആ ആറ് മാസം ഞാൻ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്. അമ്മായിയമ്മ എന്റെടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തത് കൊണ്ട് മണിക്കൂറുകൾ ഞാൻ ഭക്ഷണം നൽകാൻ മാത്രം ചെലവഴിക്കുമായിരുന്നു' ഇന്ദ്രജ പറയുന്നു.
സിനിമാ ജീവിതം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോൾ നേരിട്ട വിഷമങ്ങളെ കുറിച്ചും ഇന്ദ്രജ മനസ് തുറന്നു. 'കുറച്ച് കാലം മാത്രമാണ് സിനിമയിൽ നിൽക്കാൻ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ അന്ന് എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാൾ പ്രധാന്യം നൽകേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്. അമ്മ വേഷം ചെയ്യാൻ കിട്ടിയാലും ഞാൻ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ' ഇന്ദ്രജ പറയുന്നു.