മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗര്‍ഭകാലത്തിന് ശേഷം പഴയ രൂപത്തിലേക്ക് തിരികെ എത്തിയതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടി കനിഹ പറയുകയാണ് പ്രേക്ഷകരോട്. തന്റെ ഗര്‍ഭകാലത്തെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ് എത്തിയിരിക്കുന്നത്. ഗര്‍ഭകാലത്തിന് ശേഷം പഴയ രൂപത്തിലേക്ക് തിരികെ എത്തിയതിനെക്കുറിച്ച് കനിഹയുടെ വെളിപ്പെടുത്തല്‍.
അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു. ഗര്‍ഭകാലത്ത് വലിയ വയറായിരുന്നു എനിക്ക്, അത് ഞാന്‍ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അദ്ഭുതങ്ങള്‍ സംഭവിക്കും, എന്റെ മകന്‍ അതിജീവിച്ചവനാണ്. അവന്‍ ജീവിതം തിരഞ്ഞെടുത്തു.
ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. ഒരേ ഒരു നിയമമേ ഞാന്‍ പിന്തുടര്‍ന്നുള്ളൂ..നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം.
ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാന്‍ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി നിശബ്ദമായി പ്രയത്നിച്ചു.
ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, കമന്റ് ചെയ്യുന്നുണ്ടാകും എന്തുകൊണ്ട് ഞാന്‍ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്ന്. പലരും ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തതാണെന്ന് കരുതുന്നുണ്ടാകും. പക്ഷേ എന്റെ ഉത്തരം അല്ലാ എന്നാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാന്‍ കരുതുന്ന സമ്ബാദ്യമാണത്. അതുകൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ.
ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ അത്രയേ വേണ്ടൂ. നിങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില് എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂടാ- കനിഹ ചോദിക്കുന്നു.