നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. കൃഷ്ണ ശങ്കറിന്റെ കരിയര്‍ തന്നെ മാറ്റി മറച്ച ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലൂടെ ശ്രദ്ധേയനായതോടെ മരുഭൂമിയിലെ ആന,ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതെ പത്ത് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ ശങ്കര്‍. ഭാര്യ നീനയുടെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ചതിന് ഒപ്പമാണ് പത്താം വിവാഹ വാര്‍ഷികത്തെ കുറിച്ചും താരം പറഞ്ഞത്.
എന്റെ ഒരഭിനയവും ഒരു കാലത്തും ഏല്‍ക്കാത്ത ഒരേയൊരാള്‍ നീയാണ് നീനാ.. അത് തന്നെയാണ് നമ്മുടെ ഈ പടം പത്തു വര്‍ഷംക്ലബ്ബില്‍ കയറാനുള്ള കാരണവും. Happy 10th Anniversary my love! എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൃഷ്ണ ശങ്കര്‍ പറഞ്ഞത്. ഭാര്യയെ ഇരുകൈകളിലും എടുത്ത് നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.
ഇരുവരുടെയും പ്രണയ കഥയും വിവഹവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. തന്റെ പ്രണയം ഒരു വലിയ കഥയാണെന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ കൃഷ്ണ ശങ്കര്‍ പറഞ്ഞിരുന്നു. അതില്‍ ഒത്തിരി ട്വിസ്റ്റും ടേണിങ്ങുകളുമുണ്ട്. ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് പ്രണയം തോന്നി. അവളെ വളയ്ക്കാന്‍ നോക്കി നടക്കാതെ വന്നപ്പോഴാണ് ജൂനിയറായി നീന എത്തുന്നത്. നീന കൊള്ളാമെന്നും അവളെ പ്രണയിച്ച് നോക്കാനും കൂട്ടുകാര്‍ പറഞ്ഞു.
അങ്ങനെ തൊട്ടടുത്ത ദിവസം നീനയെ കണ്ടു. ചില റാഗിംഗ് നമ്പറൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞതോടെ സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന കുട്ടിയും എന്നോട് ഇഷ്ടം പറഞ്ഞ് വന്നു. സന്തോഷം വരുമ്പോള്‍ കൂട്ടത്തോടെയായി. എന്നാല്‍ ഞാന്‍ ആദ്യം ഇഷ്ടം പറഞ്ഞ പെണ്‍കുട്ടിയെ തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഞാന്‍ മറ്റൊരു സ്‌കൂളിലേക്ക് പോയി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു. ഷറഫൂദിനൊക്കെ എന്നെ ബോയിംഗ് ബോയിംഗ് എന്നാണ് വിളിച്ചിരുന്നത്. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് എന്തോ കാര്യം പറഞ്ഞ് ഞങ്ങള്‍ വഴക്കായത്. മേലാല്‍ വിളിക്കരുതെന്ന് പറഞ്ഞ് അവള്‍ പോയി. ആലുവയില്‍ വേറെ പെണ്‍കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ വിളിക്കുകയുള്ളുവെന്ന് ഞാനും പറഞ്ഞു. പിന്നീട് ദുബായില്‍ ജോലിയ്ക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയത്താണ് നീനയെ വിളിക്കാന്‍ തീരുമാനിച്ചത്.
ആ സമത്ത് അവള്‍ കൂടെ ഉണ്ടെങ്കില്‍ ആശ്വാസമാകും എന്ന് തോന്നി. അപ്പോള്‍ തന്നെ എന്റെ ഫോണിലേക്ക് നീനയുടെ കോള്‍ വന്നു. ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ ഇരിക്കുവായിരുന്നു എന്നാണ് അവള്‍ പറഞ്ഞത്. ആലുവയിലെ എല്ലാ പെണ്‍കുട്ടികളും പോയോ എന്നാണ് അവള്‍ ചോദിച്ചത്. അന്ന് മുതലിങ്ങോട്ട് അവള്‍ എന്റെ കൂടെ തന്നെയുണ്ട്. ആ നീനയെ തന്നെയാണ് താന്‍ വിവാഹം കഴിതെന്നും കൃഷ്ണ പറഞ്ഞു.