Latest News

തന്റെ വിവാഹത്തെക്കുറിച്ച് എന്താണ് അച്ഛന്‍ ചിന്തിക്കാത്തതെന്ന് സംശയവുമായി കാളിദാസ്; ചക്കി മാത്രമല്ല ഞാനുമുണ്ടെന്ന് ജയറാമിനെ ഓര്‍മ്മിപ്പിച്ച് കാളിദാസ്; ട്രോൾ പങ്കുവച്ച് ചക്കി

Malayalilife
തന്റെ വിവാഹത്തെക്കുറിച്ച് എന്താണ് അച്ഛന്‍ ചിന്തിക്കാത്തതെന്ന് സംശയവുമായി കാളിദാസ്; ചക്കി മാത്രമല്ല ഞാനുമുണ്ടെന്ന് ജയറാമിനെ ഓര്‍മ്മിപ്പിച്ച് കാളിദാസ്;  ട്രോൾ പങ്കുവച്ച്  ചക്കി

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു.

മാളവിക ഫോട്ടോ ഷൂട്ടുമായും പരസ്യ വീഡിയോയുമൊക്കെയായിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സജീവമാകുന്നത്. താരപുത്രിയുടെ പരസ്യ വീഡിയോ ഇതിനകം തന്നെ വൈറലാകുകയും ചെയ്‌തു. എന്നാൽ അപ്പയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍രെ സന്തോഷം പങ്കുവച്ചു കൊണ്ട് താരപുത്രി രംഗത്ത് എത്തുകയും ചെയ്‌തു.നിമിഷ നേരം കൊണ്ട് പരസ്യം വൈറലായതോടെ ട്രോളര്‍മാരും സജീവമായിരിക്കുകയാണ് ഇപ്പോൾ. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മാളവികയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമമാകെ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ രസകരമായ ട്രോള്‍ ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് മാളവിക ജയറാം. ലോക് ഡൗണ്‍ തീരുന്നതിന്റെ പിറ്റേദിവസം ജയറാമിന്റെ വീട്ടിലേക്ക് നിരവധി പേര്‍ എത്തുന്നതും ചക്കിയെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പറഞ്ഞായിരുന്നു ആളുകള്‍ എത്തിയത്. ഇത് കാളിദാസിനേയും ജയറാമിനേയും ടാഗ് ചെയ്തായിരുന്നു മാളവിക സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്‌തത്‌.

അതേ സമയം കാളിദാസിന്റെ സങ്കടവും ട്രോളര്‍മാര്‍ കാണുന്നുണ്ടായിരുന്നു. എന്നെ തവിട് കൊടുത്ത് മേടിച്ചതാണോ അപ്പയെന്നാണ് കാളിദാസിന്റെ സംശയം. ചക്കി മാത്രമല്ല വീട്ടില്‍ താനുമുണ്ടെന്നും കാളിദാസ് പറയുന്നുണ്ട്.  തന്റെ വിവാഹത്തെക്കുറിച്ച് എന്താണ് അച്ഛന്‍ ചിന്തിക്കാത്തതെന്ന് സംശയവും കാളിദാസിനുണ്ട്. അവളെ ഒരുക്കേണ്ടുന്നതിനെക്കുറിച്ച് വാചാലനാവുന്നതിനിടയിലാണ് രാമനാഥന് ബ്യൂട്ടീഷനും വശമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവന്നത് തുടങ്ങിയ ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുകയാണ്.
 

Read more topics: # A new troll shared by chaki
A new troll shared by chaki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES