മാധ്യമ രംഗത്ത് നിന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ പി ആര്‍ ഓ മേഖലയില്‍ തിളങ്ങുന്ന പ്രതീഷ് ശേഖര്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നു. പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോട്ടയത്തും പരിസരപ്രദേശത്തും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്.
വൈശാഖ് ഗിരി റാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലിജോ മോള്‍ ജോസ്, രഞ്ജിതാ മേനോന്‍, നോബി മാര്‍ക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറാ മെഹ്റിന്‍, പ്രതീഷ് ശേഖര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങി തെന്നിന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ലിയോ, മഹാരാജ, ആര്‍ ആര്‍ ആര്‍, വിക്രം, ക്യാപ്റ്റന്‍ മില്ലര്‍, വിടുതലൈ തുടങ്ങിയ അന്‍പത്തി അഞ്ചില്‍പരം ചിത്രങ്ങളുടെ പി ആര്‍ ഓ ആയി ജോലി ചെയ്ത പ്രതീഷിന്റെ ഇനിയുള്ള പ്രോജെക്റ്റുകളും ആരാധകര്‍ കാത്തിരിക്കുന്നതാണ്.
വിജയുടെ അവസാന ചിത്രം ദളപതി 69,യാഷ് ഗീതു മോഹന്‍ ദാസ് ചിത്രം ടോക്‌സിക്, കമല്‍ ഹാസന്‍ മണിരത്‌നം ചിത്രം തഗ് ലൈഫ്, ചിയാന്‍ വിക്രം അരുണ്‍ കുമാര്‍ ചിത്രം വീര ധീര ശൂരന്‍ തുടങ്ങിയ ബിഗ് പ്രൊജക്റ്റുകളുടെയും റിലീസിനൊരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെയും പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ സജീവമാണ് പ്രതീഷിപ്പോള്‍. ടെലിവിഷന്‍ അവതാരകനായും റേഡിയോ ജോക്കിയായും നിരവധി ചാനലുകളുടെ പ്രോഗ്രാം പ്രൊഡ്യൂസര്‍, റേഡിയോ സ്റ്റേഷന്‍ ഹെഡ്, സിനിമാ പി ആര്‍ ഓ എന്നീ മേഖലകളില്‍ നിന്നും അഭിനേതാവായി ആദ്യ മലയാള സിനിമയിലേക്കും പ്രതീഷ് ചുവടു വയ്ക്കുന്നു.