Latest News

നീണ്ട പ്രണയത്തിന് ശേഷം പ്രിയങ്കയും നിക്കും വിവാഹിതരായി; ഉമൈദ് ഭവനില്‍ വിവാഹം നടന്നത് ക്രിസ്തീയ ആചാരപ്രകാരം; ഹോളിവുഡ് ഗായകന് സ്വന്തം ഇനി ബോളിവുഡ് താരസുന്ദരി 

Malayalilife
നീണ്ട പ്രണയത്തിന് ശേഷം പ്രിയങ്കയും നിക്കും വിവാഹിതരായി; ഉമൈദ് ഭവനില്‍ വിവാഹം നടന്നത് ക്രിസ്തീയ ആചാരപ്രകാരം; ഹോളിവുഡ് ഗായകന് സ്വന്തം ഇനി ബോളിവുഡ് താരസുന്ദരി 

ബോളിവുഡ് ആരാധകര്‍ കാത്തിരുന്ന അടുത്ത താരവിവാഹത്തിനും വിരാമം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക്ക് ജോനാസും ക്രിസ്തീയ ആചരപ്രകാരം ഇന്നലെ വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവനില്‍ പരമ്പരാഗത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. അതിഥികളുടെ മൊബൈല്‍ ഫോണുകള്‍ വരെ ഒഴിവാക്കി പൂര്‍ണമായും സ്വകാര്യചടങ്ങായാണ് വിവാഹം നടത്തിയത്. 

 

 

പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരന്‍ സിദ്ധാര്‍ഥ്, അടുത്ത ബന്ധുവായ നടി പരിനീതി ചോപ്ര, നടന്‍ സല്‍മാന്‍ ഖാന്റ സഹോദരി അര്‍പ്പിത, വരന്‍ നിക്കിന്റെ അടുത്ത ബന്ധുക്കള്‍ എന്നിവരുള്‍പ്പടെ ചുരുക്കം ആളുകള്‍ മാത്രമാണ് താരവിവാഹത്തിന് സാക്ഷിയാകാനെത്തിയത്.
അതിഥികള്‍ക്കായി ആഡംബര ഹോട്ടലാണ് ബുക്ക് ചെയ്തിരുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം  ഇതേ ഹോട്ടലില്‍ വച്ച് നടക്കുമെന്നാണ് വിവരം. പത്തു വയസിന് ഇളപ്പമുള്ള ആളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നത് മുതല്‍ സമൂഹ മാധ്യമത്തിലടക്കം നിരവധി വിമര്‍ശന ശരങ്ങളാണ് പ്രിയങ്കയ്ക്ക് ഏല്‍ക്കേണ്ടി വന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 

It all began as a fierce song & dance competition between the families but ended, as always, as a huge celebration of love.  Nick and I were looking forward to the Sangeet (musical evening), another pre wedding ritual.. and to see what each side had put together. And what a performance it was. Each family telling our stories through song and dance, filled with lots of laughter and love. We were both filled with gratitude for the effort, the love and the laughter and will carry the memories of this special evening for the rest of our lives. It is an amazing start to a lifetime of togetherness for our families and friends...#grateful @nickjonas

പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും നാളുകളായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് കൗതുകകരമായ മറ്റൊരു വിവരവും പുറത്ത് വരുന്നത്. 2005 ല്‍ പ്രശസ്ത ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി. ജുമാനി പ്രിയങ്കയുടെ മുപ്പത്തിയാറാം വയസ്സില്‍ വിവാഹം നടക്കും എന്നു പ്രവചിച്ചിട്ടുണ്ടത്രെ.
 

Read more topics: # priyanka chopra,# nick,# marriage
priyanka chopra,nick,marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക