അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജോനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിശയം.വിദേശമാധ്യമങ്ങള്‍ വരെ ഈ കല്യാണം ചര്‍ച്ചയാണ്. ഈയാഴ്ച ജയ്പുരില്‍ നടക്കുന്ന വിവാഹച്ചടങ്ങിന് പ്രിയങ്കയുടെ ഉറ്റതോഴിയും ബ്രിട്ടീഷ് രാജകുമാരിയുമായ മേഘന്‍ മെര്‍ക്കലിന് എത്താനാകില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. ഗര്‍ഭിണിയായതിനാലാണ് മേഘന്‍ യാത്ര ഒഴിവാക്കിയതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഘനും ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് പ്രിയങ്ക ലണ്ടനില്‍ എത്തിയിരുന്നു.
കുറച്ചുനാളത്തെ പ്രണയത്തിനുശേഷം ജൂലൈയിലാണ് പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരാകാന്‍ തീരുമാനിച്ചത്. വവാഹത്തിനായി പ്രിയങ്കയും നിക്കും ഇപ്പോള്‍ത്തന്നെ ജയ്പ്പുരിലെത്തിയിട്ടുണ്ട്. വിവാഹത്തിന് ഹോളിവുഡില്‍നിന്നുള്‍പ്പെടെ അതിഥികളെത്തുമെന്നാണ് കരുതുന്നത്. അവരെ സ്വീകരിക്കാനായി ഇരുവരും മുംബൈയിലും ജയ്പ്പുരും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിക്കിന്റെ മൂത്ത സഹോദരന്‍ ജോയ് ജോനാസും കാമുകിയും ഗെയിം ഓഫ് ത്രോണ്‍സിലെ നായികയുമായ സോഫി ടേണറും മുംബൈയിലെത്തി. മറ്റൊരു സഹോദരനായ കെവിന്‍ ജോനാസും ഭാര്യ ഡാനിയേലയും വിവാഹത്തിനെത്തും. നിക്കിന്റെ മാതാപിതാക്കളായ കെവിന്‍ സീനിയറും ഡെനിസും ഓഗസ്റ്റില്‍ മുംബൈയിലെത്തി പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു. വിവാഹച്ചടങ്ങില്‍ മാതാപിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
വിവാഹത്തിനുമുമ്പുള്ള ചടങ്ങുകള്‍ മുംബൈയിലെ വീട്ടില്‍ പൂര്‍ത്തിയായാതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെ അമ്മ മധു ചോപ്രയും ബന്ധുക്കളും ജയ്പ്പുരിലെത്തിയിട്ടുണ്ട്. പ്രിയങ്കയുടെ അച്ഛന്‍ അശോക് ചോപ്ര അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. പ്രിയങ്കയുടെ സഹോദരന്‍ സിദ്ദാര്‍ഥ് ചോപ്രയും ചടങ്ങില്‍ പങ്കെടുക്കും