Latest News

മാധ്യമങ്ങളെ കണ്ട് കൈയ്യില്‍ കിടന്ന മോതിരം ഊരി മാറ്റുന്ന നടിയുടെ വീഡിയോ വൈറലായി;വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ താല്‍പര്യമില്ലെന്ന് താരം

Malayalilife
മാധ്യമങ്ങളെ കണ്ട്   കൈയ്യില്‍ കിടന്ന മോതിരം ഊരി മാറ്റുന്ന നടിയുടെ വീഡിയോ വൈറലായി;വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ താല്‍പര്യമില്ലെന്ന് താരം


സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും എന്നും ആരാധാകര്‍ ആവേശത്തോടെയാണ് വായിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ പ്രണയ വിശേഷങ്ങളിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ.ബോളിവുഡ് താരം അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയമാണ്  ബി ടൗണില്‍ നിന്നെത്തുന്ന ചൂടേറിയ വാര്‍ത്ത.

ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചതും പ്രിയങ്കയുടെ കുടുംബത്തെ നിക് സന്ദര്‍ശിച്ചതുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് വായിച്ചത്.
ഏറ്റവും ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതിനിടെയാണ് കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട് കൈയില്‍ കിടന്ന് മോതിരം ഊരി മാറ്റുന്ന നടിയുടെ വീഡിയോ വൈറലായത്.

ചലച്ചിത്ര താരമാണെങ്കിലും വ്യക്തിപരമായ ജീവിതത്തിന്റെ 10 ശതമാനമെങ്കിലും എനിക്ക് വിട്ടുതരണം. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. എന്റെ കുടുംബം, സൗഹൃദം, ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും താത്പര്യവുമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
സിംഗപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക്കിന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടി കഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് പ്രിയങ്ക വിമാനത്താവളത്തില്‍ കാത്തുനിന്ന ക്യാമറ കണ്ണുകളില്‍ കുടുങ്ങിയത്.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്റെ കൈയില്‍ കിടന്ന എന്‍ഗേജ്‌മെന്റ്മോതിരം ആരും കാണാതെ പോക്കറ്റിലേക്ക് ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങള്‍ വളരെ വ്യക്തമായി തന്നെ ക്യാമറയില്‍ പതിഞ്ഞിരുന്നു.ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയും എന്‍ഗേജ്മെന്റ് കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുകയും ചെയ്തതോടെ പ്രതികരണവുമായി പ്രിയങ്ക തന്നെ ഒടുവില്‍ രംഗത്തെത്തി.എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ താരസുന്ദരി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

ഹോളിവുഡിലെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ച് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തിരുന്നു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.


 

priyanka chopra-gossips-love-video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES