മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ വിശേഷങ്ങള്‍ ആണ് സോഷ്യല്‍മീഡിയയില്‍ നിറയെ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിന്റെ ഇടയിലാണ് പൃഥ്വിരാജിന്റെ മകളും അച്ഛന്റെ സിനിമയില്‍ ഭാഗം ആയി എന്ന സന്തോഷവും പുറത്ത് വരുന്നത്.
പൃഥ്വിരാജിന്റെ എമ്പുരാനിലൂടെ മകള്‍ അലംകൃത മേനോനും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഭിനയത്തിലല്ല, ഗായികയായി കൊണ്ടാണ് കുഞ്ഞു അല്ലിയുടെ അരങ്ങേറ്റം. ചിത്രത്തിലെ 'എമ്പുരാനേ' എന്ന ഗാനത്തിനിടെ കേള്‍ക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്. എമ്പുരാനേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അലംകൃതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സം?ഗീത സംവിധായകനായ ദീപക് ദേവ്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയും എമ്പുരാനില്‍ പാടിയിട്ടുണ്ട്.
തുടക്കത്തില്‍ ഒരു മുതിര്‍ന്ന സ്ത്രീയുടെ ശബ്ദമാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തില്‍ കുട്ടിയുടെ കരച്ചില്‍ വരുന്ന ഭാഗമായതുകൊണ്ട് അവിടെ ഒരു കുട്ടിയുടെ ശബ്ദത്തില്‍ തന്നെ പാടിപ്പിച്ചാലോ എന്നു പൃഥ്വി തിരക്കുകയായിരുന്നു. അങ്ങനെയാണ് അലംകൃതയേക്കൊണ്ട് പാടിപ്പിച്ചു നോക്കിയാലോ എന്ന ആലോചന വരുന്നത്.
ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകള്‍ കൂടുതല്‍ കേള്‍ക്കാറുള്ളതെന്നും എങ്ങനെവരുമെന്ന് അറിയില്ല, ശ്രമിച്ചുനോക്കാമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. എന്നാല്‍, ഒറ്റ തവണ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ ആ ഇമോഷന്‍സ് അടക്കം ക്യാപ്ച്ചര്‍ ചെയ്തു പാടാന്‍ അലംകൃതയ്ക്കു സാധിച്ചു. സ്റ്റുഡിയോയില്‍ വന്ന് അഞ്ചുമിനിറ്റിനുള്ളില്‍ അലംകൃത പാടിതീര്‍ത്തു,' ദീപക് ദേവ് പറഞ്ഞു.
എമ്പുരാനുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിക്കിടെ പൃഥ്വിരാജും ടൊവീനോ തോമസും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ സംഭാഷണം പുറത്തുവന്നപ്പോള്‍ ഒരു അച്ഛന്റെ അഭിമാനം ആ കണ്ണുകളില്‍ കാണുന്നുണ്ടെന്നും ഉറപ്പായും ആലി ചിത്രത്തിന്റെ ഭാഗം ആണെന്നും അഭിനയം ആണോ എന്ന സംശയം മാത്രമേ ഉള്ളോ എന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ആ മനോഹരമായ ക്യൂട്ട് വോയിസ് ആലിയുടേതാണ് എന്ന് സ്ഥിരീകരണം വന്നത്.