ശങ്കര്‍ രാമകൃഷ്ണന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് പതിനെട്ടാം പടി. വന്‍ താരനിരയെ അണിനിരത്തിയാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ തുടങ്ങി നരവധി താരങ്ങളാണ് സിനിമയില്‍ അണിനരന്നത്. ഇതിന് പുറമേ പുതുമുഖ നിരയില്‍ നിന്ന് 60ലധികം പേരാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒടുവിലായി പുറത്തിറങ്ങിയ ടൈറ്റില്‍ഗാനമാണ് ആരാധകര്‍ ഏര്‌റെടുക്കുന്നത്. പഴയ തിരുവിതാംകൂറിന്റെ ദേശീയഗാനമായ ' വഞ്ചിഷ മംഗളം' ആലപിച്ചാണ് ടൈര്‌റില്‍ സോങ്ങ് എത്തിയിരിക്കുന്നത്.
ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ രചിച്ച ഈ ഗാനം ആദ്യമായി ആലപിച്ചത് 1938ല്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ഭരണകാലത്താണ് വഞ്ചിഭൂപതെ എന്ന് തുടങ്ങുന്ന ദേശീയ ഗാനം രചിച്ചത്. കല്യാണി രാഗത്തില്‍ രചിച്ച ഈ ഗാനം ആലപിച്ചത് കമലാ ശ്രീനിവാസനായിരുന്നു. ദശാപ്തങ്ങള്‍ക്കിപ്പുറം വീണ്ടും ഈ പാട്ട് മലയാളികളിലേക്ക് എത്തുമ്പോള്‍ പരിചിതമാകുന്നത് മഞ്ജരിയുടെശബ്ദത്തിലൂെടയാണ്.