Latest News

റൗണ്ട് 2--- പാന്റ് ഇനി ചേരില്ല; പുതിയ അതിഥിയെ വരേവേല്ക്കാനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച് പ്രണിത സുഭാഷ്

Malayalilife
topbanner
 റൗണ്ട് 2--- പാന്റ് ഇനി ചേരില്ല; പുതിയ അതിഥിയെ വരേവേല്ക്കാനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച് പ്രണിത സുഭാഷ്

മിഴ് സിനിമയിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രണിത സുഭാഷ്. ഇപ്പോള്‍ താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിറവയറിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ആരാധകരെ അറിയിച്ചത്.

ഡെനിം പാന്റ്സിനൊപ്പം കറുത്ത ടീഷര്‍ട്ട് ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം ''റൗണ്ട് 2--- പാന്റ് ഇനി ചേരില്ല' എന്നും പ്രണിത കുറിച്ചു. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ പ്രണിത 2021ല്‍ ആണ് വ്യവസായിയായ നിതിന്‍ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ടുവയസുള്ള ഒരു മകളുണ്ട്. 

2010ല്‍ റിലീസ് ചെയ്ത കന്നട ചിത്രമായ പോര്‍ക്കിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ റിലീസ് ചെയ്ത ഭീമ തീരദള്ളി എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായത്. ദിലീപ് നായകനായ തങ്കമണി എന്ന ചിത്രത്തിലൂടെയാണ് പ്രണിത സുഭാഷിന്റെ മലയാള അരങ്ങേറ്റം.പ്രണിത അഭിനയിച്ച ഏക മലയാള ചിത്രമാണ് തങ്കമണി.

 

pranita subhash announce pregnancy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES