പ്രമുഖ നടന്‍ ലൈംഗിക അതിക്രമം നടത്തി; രാത്രി കാരവാനിലേക്ക് വരാന്‍ ആവിശ്യപ്പെട്ടു; വെളിപ്പെടുത്തി നടി

Malayalilife
പ്രമുഖ നടന്‍ ലൈംഗിക അതിക്രമം നടത്തി; രാത്രി കാരവാനിലേക്ക് വരാന്‍ ആവിശ്യപ്പെട്ടു; വെളിപ്പെടുത്തി നടി

നിക്ക് ഒരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകായണ് പ്രഗതി. തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമാണ് പ്രഗതി. തെലുങ്കില്‍ മാത്രമല്ല തമിഴിലും കന്നഡയിലും മലയാളത്തിലും പ്രഗതി അഭിനയിച്ചിട്ടുണ്ട്. ഒരു പ്രമുഖ നടന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തനിക്ക് വര്‍ഷങ്ങളായി അറിയുന്ന ആളാണ് ആ നടന്‍ എന്നും പ്രഗതി പറയുന്നുണ്ട്. ''ഒരു സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. രാവിലെ പതിനൊന്ന് മണിയായിട്ടുണ്ടാകും. വളരെ മുതിര്‍ന്ന കോമഡി നടന്‍ എന്നെ ലൈംഗികമായി അതിക്രമിച്ചു. അയാള്‍ എന്നോട് ഡബിള്‍ മീനിംഗില്‍ സംസാരിക്കുകയും രാത്രി രഹസ്യമായി തന്റെ കാരവാനിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അന്നത്തെ ദിവസം ഷൂട്ട് തീരുന്നത് വരെ ഞാന്‍ പ്രശ്‌നത്തിനൊന്നും പോയില്ല'' പ്രഗതി പറയുന്നു.

'' പിന്നീട് ഞാന്‍ അയാളെ എന്റെ കാരവനിലേക്ക് വിളിച്ചു. അയാളെ ഞാന്‍ ഒറ്റയ്ക്ക് മാറ്റിയിരുത്തി സംസാരിച്ചു. എപ്പോഴെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് തെറ്റായ സിഗ്നല്‍ തന്നിട്ടുണ്ടോ എന്ന് ചോദിച്ചു. എഫ്‌പോഴും നിങ്ങള്‍ക്ക് എന്നോട് ഇങ്ങനെ പെരുമാറാം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ബോഡി ലാഗ്വേജ് ഞാന്‍ കാണിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെന്നായിരുന്നു അയാളുടെ മറുപടി. നിങ്ങള്‍ എന്നോട് തെറ്റായാണ് പെരരുമാറിയത്. വളരെ വൃത്തികെട്ട പെരുമാറ്റമായിരുന്നു. അവിടെ വച്ച് തന്നെ നിങ്ങളെ നാണം കെടുത്താന്‍ പറ്റുമായിരുന്നു. നിങ്ങളുടെ ഇത്രയും കാലത്തെ ഇമേജ് തകര്‍ക്കണ്ട എന്ന് കരുതിയാണ് വിട്ടത്'' എന്നാണ് പ്രഗതി പറയുന്നത്.

തെലുങ്കില്‍ പ്രശസ്തമായ നിരവധി സിനിമകളിലായി ധാരാളം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രഗതി ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട. അതേസമയം, കഴിഞ്ഞ കുറച്ച് കാലങ്ങളായി അമ്മ വേഷങ്ങളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കൊപ്പം സീരിയലുകളിലും നടി സജീവമാണ്. 
തന്റെ 20-ാം വയസിലാണ് പ്രഗതി വിവാഹിതയാകുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായിരുന്നു നടിയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ടായതിന് ശേഷമാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം അമ്മയാണ് പ്രഗതിയ്ക്ക് വഴിക്കാട്ടിയായത. പല അഭിമുഖങ്ങളിലും അമ്മ നല്‍കിയ പിന്തുണയെ പറ്റി നടി സംസാരിച്ചിരുന്നു. മക്കളെ വളര്‍ത്താനടക്കം ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണ് വീണ്ടും അഭിനയത്തില്‍ തന്നെ നടി സജീവമായത്.

Read more topics: # പ്രഗതി
pragathi reveals a senior actor misbehaved to her

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES