കാന്‍സര്‍ ദിനമായ ഇന്നലെ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് സിനിമാതാരങ്ങള്‍. 10 ഇയര്‍ ചലഞ്ചിലൂടെ കാന്‍സര്‍ ട്രീറ്റ്മെന്‍്റ് കാലത്ത് തലമൊട്ടയടിച്ച ചിത്രം പങ്ക് വച്ച് മമത കൈയടി നേടുമ്പോള്‍ തന്റെ നീളമേറിയ മുടി രോഗികള്‍ക്ക് മുറിച്ച് നല്കി മാതൃക കാട്ടിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. തനിക്ക് സ്തനാര്‍ബുദം ആണെന്ന് വെളിപ്പെടുത്തി ആരാധകരെ മുന്നെയും ഞെട്ടിച്ചിട്ടുള്ള നടനും ഗായകനുമാണ് ആയുഷ്മാന്‍ ഖുരാനുടെ ഭാര്യ ശസ്ത്രക്രിയയുടെ പാടുകളും തുറന്ന് കാട്ടുന്ന ചിത്രമാണ് ഇന്നലെ പങ്ക് വച്ചത്.
എനിക്ക് കാന്‍സര്‍ പിടിപ്പെട്ടു, പക്ഷേ കാന്‍സറിന് എന്നെ പിടികിട്ടിയില്ല,' എന്ന് സരസമായി പറഞ്ഞാണ് മംമ്ത തന്റെ കുറിപ്പാരംഭിക്കുന്നത്. ''എന്റെ ജീവിതം തന്നെ മാറ്റി മറിച്ച വര്‍ഷമായിരുന്നു 2009, എന്റെ കുടുംബത്തിന്റെ എല്ലാ പ്ലാനുകളെയും അതു ബാധിച്ചു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന് 2019 ലെത്തി നില്‍ക്കുമ്പോള്‍ വീണുപോകാതെ, കരുത്തോടെ അതിജീവിച്ചെന്ന് അഭിമാനത്തോടെ ഞാന്‍ തിരിച്ചറിയുകയാണ്,''മംമ്ത പറയുന്നു.കുറിപ്പിനൊപ്പം കാന്‍സര്‍ ചികിത്സാകാലത്തെ തല മുണ്ഡനം ചെയ്ത ചിത്രവും മംമ്ത പങ്കുവെച്ചിട്ടുണ്ട്.
പോസിറ്റീവ് മനോഭാവത്തോടെയും കരുത്തോടെയും വര്‍ഷങ്ങള്‍ മുന്നോട്ടു നടക്കുക എന്നത് ഏറെ കഠിനമായിരുന്നു. ഞാനത് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ ചിലരുണ്ട്. എല്ലാ നന്ദിയും അച്ഛനും അമ്മയ്ക്കുമാണ് (നന്ദി എന്ന വാക്കില്‍ എനിക്കുള്ള കടപ്പാട് ഒതുക്കാനാവില്ല). ഒപ്പം തന്നെ, സഹോദരസ്നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്ന എന്റെ കസിന്‍സ്, എല്ലായ്പ്പോഴും വിളിച്ചും മെസേജ് അയച്ചും ഞാന്‍ ശരിക്കും ഓകെ ആണോ, അതോ ഓകെ ആയി ഭാവിക്കുന്നതാണോ എന്ന് പരിശോധിച്ചു കൊണ്ടിരുന്ന, കെയര്‍ ചെയ്ത പ്രിയപ്പെട്ട കൂട്ടുകാര്‍, എന്നെ തേടിയെത്തിയ നല്ല സിനിമകള്‍, നന്നായി പെര്‍ഫോം ചെയ്യാന്‍ എന്നെ എപ്പോഴും ചലഞ്ച് ചെയ്തുകൊണ്ടിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍, എന്താണ് ശരി, എന്താണ് തെറ്റ് എന്നി മനസ്സിലാക്കി എനിക്കേറേ അവസരങ്ങളേകിയ പ്രപഞ്ചശക്തി,'' തന്റെ അതിജീവനയാത്രയില്‍ കൈത്താങ്ങായവരെയെല്ലാം ഓര്‍ക്കുകയാണ് മംമ്ത.
കാന്‍സര്‍ ചികിത്സയ്ക്കിടയിലും അഭിനയത്തില്‍ സജീവമായിരുന്നു മംമ്ത. രണ്ടു തവണയാണ് കാന്‍സര്‍ മംമ്തയെ കീഴ്‌പ്പെടുത്തിയത്.പൃഥിരാജ് നായകനാവുന്ന '9' ആണ് മംമ്തയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ നിര്‍മ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍ നാഷണലും ചേര്‍ന്നാണ് '9' നിര്‍മ്മിക്കുന്നത്.
ലോകമെങ്ങും ക്യാൻസറിനെതിരായ ബോധവത്കരണങ്ങളും കൂട്ടായ്മകളും ക്യാൻസർ ദിനത്തിൽ സംഘടിപ്പിക്കപ്പെടുകയാണ്. ക്യാൻസറിനോട് പൊരുതുമ്പോൾ രോഗിക്ക് നഷ്ടമാകുന്ന മുടിക്ക് വേണ്ടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വലിയ തോതിൽ മുടി മുറിച്ച് നൽകാറുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും.
തിരുവനന്തപുരം വഴുതക്കാട് വുമൺസ് കോളേജിൽ സംഘടിപ്പിച്ച ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള മുടി മുറിച്ച് നൽകൽ പരിപാടിയുടെ ഭാഗമായാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്. പരിപാടിയുടെ മുഖ്യാതിഥിയായെത്തിയാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്.
മുടി മുറിച്ച് നൽകി മാതൃകയായ അവർ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മുടി മുറിച്ച് നൽകിയ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. മുടി മുറിക്കാത്തതായിരുന്നു ഭംഗി എന്ന് പറയുന്നവരോട് 'ഈ മുടി ഒരു അസുഖം വന്നാൽ തീരും, അപ്പോ സ്‌നേഹം പോവ്വോ' എന്ന് സ്‌നേഹത്തോട് ചോദിക്കുകയാണ് ഭാഗ്യലക്ഷ്മി
ലോക അർബുധ ദിനത്തിൽ ജനങ്ങൾക്ക് കാൻസർ അവബോധം പകർന്ന് ആയുഷ്മാൻ ഖുരാനയുടെ ഭാര്യ താഹിറ കശ്യപ്.;ഇന്ന് എന്റെ ദിവസമാണ് എന്ന് പറഞ്ഞാണ് ഇൻസ്റ്റഗ്രാമിൽ താഹിറയുടെ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാവർക്കും സന്തോഷം നിറഞ്ഞ കാൻസർ ദിനം നേരുന്നു. നമ്മൾ ഓരോരുത്തരും ഈ ദിവസത്തെ പോസിറ്റീവ് ആയാണ് ആഘോഷിക്കേണ്ടത്. എനിക്ക് കിട്ടിയ ആദരവിന്റെ അടയാളമായാണ് ശരീരത്തിലെ ഓരോ പാടുകളേയും ഞാൻ കാണുന്നത്,സ്തനാർബുദത്തിന് ശേഷം ശസ്ത്ര്കിയ നടത്തിയ പാടിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയാണ് താഹിറയുടെ പോസ്റ്റ്.