നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ എന്ന വസ്ത്ര വ്യാപാര കേന്ദ്രം സെലിബ്രിറ്റികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രശസ്തമാണ്. അഞ്ചുവര്‍ഷമായി മികച്ച രീതിയിലാണ് പ്രാണ പ്രവര്‍ത്തിക്കുന്നത്. ഓണം ക്രിസ്മസ് തുടങ്ങിയ വിശേഷഅവസരങ്ങളിലും സ്‌പെഷ്യല്‍ കളക്ഷനുകളുമായി പ്രാണ എത്താറുണ്ട്. ഇപ്പോള്‍ പ്രാണയില്‍ 6റാമത് വാര്‍ഷികം പ്രമാണിച്ച് കിടിലന്‍ ഓഫറുകള്‍ എത്തിയിരിക്കയാണ്.
പൂര്‍ണിമയുടെ പ്രാണനാണ് പ്രാണ. അതിനാല്‍ തന്നെ പൂര്‍ണിമ ടച്ച് നല്‍കിയാണ് പ്രാണയുടെ ഓരോ വസ്ത്രവും ഒരുങ്ങുന്നത്. വൈവിദ്ധ്യമാര്‍ന്ന കളക്ഷനുമായിട്ടാണ് ചെത്തി മഞ്ചാടി എന്ന പേരില്‍ പ്രാണ ഇക്കുറി ഓണം കളക്ഷനുകള്‍ എത്തിച്ചത്. പേരു പോലെ തന്നെ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വം നല്കുന്ന ചെത്തിയും മഞ്ചാടിയും കുന്നിക്കുരുവും ഒക്കെ ഉപയോഗിച്ച് മനോഹരമാക്കിയതായിരുന്നു പ്രാണയുടെ ഓരോ ഓണ വസ്ത്രങ്ങളും. കസവുതുന്നിയ പാവാടയും ഉടുപ്പും ദുപ്പട്ടയും കൈത്തറിയില്‍ ഉണ്ടാക്കിയതാണ്. കുന്നിക്കുരു തുന്നിയ ബ്ലൗസും മുന്താണിയില്‍ മഞ്ചാടിയും ചെത്തിപ്പൂക്കള്‍ തുന്നിയ സാരിയും ആരുടെയും ഹൃദയം കീഴടക്കുന്നതായിരുന്നു. നിരവധി സെലിബ്രിറ്റികള്‍ പ്രാണയുടെ ഓണം കളക്ഷനില്‍ തിളങ്ങിയിരുന്നു.
ഇപ്പോള്‍ ആറാം വാര്‍ഷികം ഒരു മാസം മുഴുവനും സര്‍പ്രൈസുകളോടെ ആഘോഷിക്കാനാണ് പ്രാണയുടെ തീരുമാനം.ആറാം വാര്‍ഷികത്തില്‍ 60 ശതമാനം വിലക്കുറവിലാണ് വസ്ത്രങ്ങള്‍ പ്രാണ എത്തിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെ ഔ ഓഫര്‍ ഉണ്ടാകും .ഒരു ലൈവിലാണ് ഡിസംബര്‍ മാസം എങ്ങനെ തനിക്ക് പ്രിയപ്പെട്ടതാകുന്നുവെന്ന് പൂര്‍ണിമ വെളിപ്പെടുത്തിയത്. തന്റെയും ഇന്ദ്രജിത്തിന്റെയും ജന്മദിനം ഈ മാസമാണ് മാത്രമല്ല തങ്ങളുടെ വിവാഹവാര്‍ഷികവും ഡിസംബറില്‍ ആണ. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികവും അമ്മയുടെയും സഹോദരിയുടെയും ജന്മദിനവും ഈ മാസമാണ് അതുകൊണ്ടാണ് ഈ മാസം തനിക്ക് ഇത്ര പ്രിയപ്പെട്ടതാകുന്നതെന്ന് താരം പറഞ്ഞു. പ്രാണയ്ക്ക് എന്തെങ്കിലും ആകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് കസ്റ്റമേഴ്‌സിന്റെ സാന്നിദ്ധ്യം കൂടിയാണെന്നും എല്ലാവര്‍ക്കും നന്ദിയെന്നും പൂര്‍ണിമ അറിയിച്ചു.