ഒരുകാലത്ത് താരജോഡിയായി നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളവയാണ്. ബാലതാരങ്ങളായി സിനിമയിലെത്തിയവര്‍ പിന്നീട് നായകനായും നായികയായുമൊക്കെ അരങ്ങേറാറുണ്ട്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനായ ആലപ്പുഴക്കാരന്‍ ഇപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും മുക്തനായി ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ഈ താരം.
കമല്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ക്യാംപസ് ചിത്രങ്ങളിലൊന്നായ നിറം ഇറങ്ങിയ സമയത്ത് കുഞ്ചാക്കോ ബോബനെത്തേടി ഒരു ഓഡിയോ ക്ലിപ്പ് എത്തിയിരുന്നു. സിനിമയിലെ ശ്ുകരിയയും പ്രായം തമ്മിലുമൊക്കെ മനോഹരമായി പാടിയാണ് നാലുവയസ്സുകാരി അന്ന് താരത്തെ ഞെട്ടിച്ചത്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ആ ക്ലിപ്പ് പങ്കുവെച്ചത്. ആരായിരുന്നു ആ കുഞ്ഞുഗായികയെന്ന അന്വേഷണമായിരുന്നു പിന്നീട്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് അത് രമേഷ് പിഷാരടിയിലെത്തി നിന്നത്.
രമേഷ് പിഷാരടിയുടെ സഹോദരിയായ ശ്രേയയായിരുന്നു ആ കുഞ്ഞുപാട്ടുകാരിയെന്ന് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വ്യക്തമാക്കിയത്. രമേഷ് പിഷാരടിയും ചാക്കോച്ചനും അടുത്ത സുഹൃത്തുക്കളാണ്. ചാക്കോച്ചന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസൂയ തോന്നി ഒരുകാലത്ത് താരത്തെ വെടി വെച്ച് കൊന്നാലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പിഷാരടി മാത്രമല്ല അനിയത്തിയും കലയില്‍ മികവ് തെളിയിച്ചിരുന്നുവെന്ന് ഒന്നൂടെ വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ബാങ്കുദ്യോഗസ്ഥയാണ് ശ്രേയ ഇപ്പോള്‍. അന്നത്തെ ആ പാട്ട് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.