ഇന്ദുവിന് ഇനി പുതിയ നമ്പര്‍;സായിപല്ലവിയുടേതായി സിനിമയില്‍ കാണിച്ചത് അതേ നമ്പര്‍; വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ നിര്‍മ്മാതാക്കള്‍

Malayalilife
 ഇന്ദുവിന് ഇനി പുതിയ നമ്പര്‍;സായിപല്ലവിയുടേതായി സിനിമയില്‍ കാണിച്ചത് അതേ നമ്പര്‍; വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ നിര്‍മ്മാതാക്കള്‍

ശിവകാര്ത്തികേയന്‍ ചിത്രം അമരന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്റെ ഫോണ്‍ നമ്പര്‍ ചിത്രത്തില്‍ സായി പല്ലവിയുടേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. ഇപ്പോള്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ്. 

ചിത്രത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ നമ്പര്‍ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നതായും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാല്‍ നിര്‍മാതാക്കളുടെ പ്രതികരണം വളരെ വൈകിയെന്നാണ് വി വി വാഗീശന്‍ പ്രതികരിച്ചത്. 

അമരനിലെ ഒരു രംഗത്തില്‍ ശിവകാര്‍ത്തികേയന് സായ് പല്ലവി തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ നല്‍കുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തില്‍ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പര്‍ തന്റേതാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. സിനിമ ഇറങ്ങിയ ശേഷം തന്റെ നമ്പരിലേക്ക്  തുടര്‍ച്ചയായി കോളുകളെത്തുകയാണെന്നും ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തന്റെ ഫോണ്‍ നമ്പര്‍ മാറ്റില്ലെന്നും വാഗീശന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
 

Read more topics: # അമരന്‍
phone number is being used

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES