ബിഗ്ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് നടക്കാനിരിക്കേ ജേതാവാരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എല്ലാവരും. സാബു, പേളി, ഷിയാസ്, ശ്രീനിഷ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫിനാലെയിലെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ സാബുവിനും പേളിക്കുമാണ് ഏറ്റവും വിജയസാധ്യതയുള്ളത്. ഇവര്‍ക്കായിട്ടാണ് പ്രേക്ഷകര്‍ ബിബി ഗ്രൂപ്പുകളില്‍ ഏറ്റവും അടിയുണ്ടാക്കുന്നതും വോട്ട് പിടിച്ചതും. ഇനി നമ്മുക്ക് ആരാകും വിജയിക്കുക എന്ന ചില വിലയിരുത്തലുകള്‍ നോക്കാം,
ഫൈനലില്‍ അഞ്ചുപേരുണ്ടെങ്കിലും പ്രധാന മത്സരം പേളിയും സാബുവും തമ്മിലാണ്. ഷോയിലെത്തിയ സമയം ആര്‍ക്കും ഇഷ്ടമല്ലാത്ത വ്യക്തിത്വമായിരുന്നെങ്കിലും സാബു പിന്നീട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. അതേസമയം പേളിയാകട്ടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണി ആയിരുന്നപ്പോഴാണ് ഷോയിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ ഷോയില്‍ വ്യക്തമായ ആധിപത്യമാണ് പേളി തുടക്കം മുതല്‍ അവസാനംവരെ നിലനിര്‍ത്തിയിരിക്കുന്നത്.
ഫിനാലെയില്‍ എത്തിയ ഏക പെണ്‍തരിയാണ് പേളിമാണി. ശക്തമായ ഫാന്‍ ബേസ് ആണ് പേളിയുടെ ശക്തി. സമാന മനസ്‌ക്കരുമായി ചേര്‍ന്ന് അവസാനം വരെ കളിയെ മുന്നോട്ട് കൊണ്ട് പോയതാണ് പേളിയുടെ പ്രത്യേകത. ഇതിലൂടെ സ്വയം സേഫായതിനൊപ്പം തന്റെ കൂടെ നിന്നവരെ കൂടി പേളിക്ക് സേഫാക്കാനായി. അവസരം കിട്ടിയ സമയത്തെല്ലാം പേളിയുടെ അസാധ്യ എനര്‍ജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പ്രേക്ഷകര്‍ കണ്ടതാണ്.
ഒപ്പം മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവും പേളിക്കുണ്ട്. അതിഥി പുറത്തായ സമയത്ത് പേളിയാണ് അതിഥിയെ ഏറെ മോട്ടിവേറ്റ് ചെയ്ത് സംസാരിച്ചിരുന്നു. നീ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞ് അതിഥിയെ പ്രോല്‍സാഹിപ്പിക്കാും പേളി മറന്നില്ല. തനിക്കെതിരെ നിന്നവരില്‍ സാബുവിനെ മാത്രമാണ് പേളിക്ക് പുറത്താക്കാന്‍ കഴിയാതിരുന്നത്. ബാക്കി എതിരാളികളെ എല്ലാം പേളിക്ക് പുറത്താക്കാന്‍ സാധിച്ചു. സംഘര്‍ഷങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും പറഞ്ഞു തീര്‍ക്കാനും പേളിക്ക് സാധിക്കാറുണ്ട്. ആളുകളെ കൃത്യമായി വിലയിരുത്തി ശക്തിയും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി അവരെ മാനസികമായി കീഴ്‌പ്പെടുത്താനും പേളിക്ക് കഴിഞ്ഞു. ആളുകളെ മാനേജ് ചെയ്ത് കൂടെ നിര്‍ത്താനുള്ള ശേഷിയും പേളിയുടെ പ്ലസ് പോയിന്റാണ്.
തരികിട എന്ന പേരുമായി ഷോയിലെത്തിയ സാബു ഇപ്പോള്‍ പ്രേക്ഷകരുടെ സാബുമോനാണ്. തുടക്കത്തില്‍ ശക്തമല്ലാതിരുന്ന ഫാന്‍ബേസ് പതിയെപ്പതിയെ കരുത്താര്‍ജ്ജിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഏറ്റവും നെഗറ്റീവ് ഇമേജുമായി എത്തിയതാണ് സാബു എന്നാലിപ്പോള്‍ പുറത്തായ എല്ലാ മത്സരാര്ഥികളുടെയും ആഗ്രഹം സാബു ജയിക്കണമെന്നാണ്. ആരെയും കൂസാത്ത അധികാര സ്വഭാവവമുള്ള ശരീരഭാഷയാണ് സാബുവിന്.വേണ്ടനേരത്ത് പ്രകോപിതനാവുന്ന സാബു കൃത്യസമയത്തു അത് അവസാനിപ്പിക്കുകയും ചെയ്യും. അമിതമായ ആത്മവിശ്വാസവും പ്രതിസന്ധി തരണം ചെയ്യാനുള്ള വൈഭവവും സാബുവിന്റെ കൈമുതലാണ്. ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ വന്ന ഏക വ്യക്തിയാണ് സാബു. കളി പരമാവധി രസകരമാക്കാന്‍ ശ്രമിച്ചു എന്നതും സാബുവിന്റെ പ്ലസ് പോയിന്റാണ്. എന്തായാലും ഇവരില്‍ ആര് വിജയിക്കുമെന്ന് അറിയാന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് ഇനി പ്രേക്ഷകര്‍ക്ക് ബാക്കി.