രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്...
കഴിഞ്ഞ ജനുവരി 13ന് പേളിക്കും നടനും ബിഗ്ബോസ് താരവുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ പേളി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേര് കുറിപ്പിന് താഴെ ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
കസവ് മുണ്ടും ജൂബ്ബയും ധരിച്ച് ശ്രീനിഷും സെറ്റ് സാരി ധരിച്ച് പേളിയും എത്തിയപ്പോള്‍ താരദമ്പതികളുടെ മൂത്ത മകള്‍ നീല പേളിഷ് പട്ടുപാവാടയില്‍ സുന്ദരിയായെത്തി.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്. 2019 മേയ് 5,? 8 തീയതികളില്‍ ഹിന്ദു- ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.