'പതി പത്‌നി ഔര്‍ വോ' മാപ്പു ചോദിച്ച് നടി ഭൂമി പണ്ഡേക്കര്‍ ;ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താരം

Malayalilife
topbanner
 'പതി പത്‌നി ഔര്‍ വോ' മാപ്പു ചോദിച്ച് നടി ഭൂമി പണ്ഡേക്കര്‍ ;ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താരം

 ന്‍ വിവാദങ്ങളെ വരവേറ്റു കൊണ്ടാണ് ബോളിവുഡില്‍ കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന 'പതി പത്‌നി ഔര്‍ വോ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍ അവതരിപ്പിക്കുന്ന ചിന്റു എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

'ഭാര്യയോട് സെക്‌സ് ആവശ്യപ്പെട്ടാല്‍ നമ്മള്‍ യാചകന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ കുറ്റക്കാരന്‍, ഏതെങ്കിലും വിധത്തില്‍ അനുനയിപ്പിച്ച് സെക്‌സ് നേടിയാലോ അപ്പോള്‍ പീഡകന്‍', ഇതാണ് വിവാദത്തിനിടയാക്കിയ ചിത്രത്തിലെ ഡയലോഗ്. കാര്‍ത്തിക്കിന്റെ കഥാപാത്രം സുഹൃത്തിനോടാണ് ഈ ഡയലോ?ഗ് പറയുന്നത്.ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബലാത്സഗത്തെ നിസാരവത്കരിക്കുന്ന സംഭാഷണങ്ങള്‍ പറയാന്‍ സമ്മതിച്ചെന്ന് ആരോപിച്ച് കാര്‍ത്തിക്കിനെതിരെയാണ് ആദ്യം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. ഇത് 2019 ആണെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒട്ടും തമാശയല്ലെന്നും ആരെങ്കിലും ഇയാളോട് പറഞ്ഞു കൊടുക്കു എന്നായിരുന്നു കാര്‍ത്തിക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംതോറും കൂടി വരുന്ന ഒരു രാജ്യത്ത് പീഡനത്തെ നിസാരവത്കരിക്കുന്ന തരത്തില്‍ മോശം ചിത്രങ്ങള്‍ ഇനിയും വേണ്ടെന്നും പുരുഷന്മാര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ വഴിയൊരുക്കുമെന്നും വിമര്‍ശനമുണ്ട്.

ചിത്രത്തിനും നായകനും നേരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭൂമി പണ്ഡേക്കര്‍. ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഭൂമി പറഞ്ഞു .


 

Read more topics: # pati patni aur woh ,# movie
pati patni aur woh movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES