വിമെന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന സംഘടയും അമ്മയും തമ്മിലുള്ള പല അഭിപ്രായ വിത്യാസങ്ങള്‍ കാരണം സംസാരിച്ചവര്‍ക്ക് അവസരങ്ങള്‍ നഷ്ട്‌പ്പെടുന്നതായി വാര്‍്ത്തകള്‍ വന്നിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് പാര്‍വ്വതി. പാര്‍വ്വതിയുടെ പുതിയ ചിത്രത്തെ ഇത്തരം വിവാദങ്ങല്‍ ഭാതിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്റ്റീവ്, എ.എം.എം.എയുമായുള്ള വിഷയങ്ങളൊന്നും ചിത്രത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ്‌വ്യക്തമാക്കി.
'ഉയരെ'ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പാര്‍വതി ദേശീയ പുരസ്‌കാരം നേടിയ മികച്ച ഒരു അഭിനേത്രിയാണെന്നും, ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യയാണ് അവര്‍ എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഭാഗമായി പാര്‍വതി ആഗ്രയിലെ ഷീറോസ് കഫേയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുകൂട്ടം സ്ത്രീകളാണ് കഫേയുടെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വതി ഇവിടെ എത്തിയത്.
ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുമുണ്ടെങ്കിലും അതിനെ അതിജീവിച്ചവരാണ് കൂടുതലും. അതിലൊരാളാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു' എന്നും പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനു അശോക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.