ഇന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. എന്തെന്നാല്‍ പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സ്വാസിക എന്ന സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയതോടെയാണ് പൂജ വിജയന്‍ സ്വാസിക എന്ന് പേരുമാറ്റുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ വിവാഹ സങ്കല്‍പങ്ങളെക്കുറിച്ചാണ് സ്വാസിക തുറന്ന് പറഞ്ഞിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് താരം മനസ്സ് തുറക്കുന്നത്. നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നുമാണ്് താരം പറയുന്നത്..
മാത്രമല്ല കാലത്ത് എണീക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടു തൊഴുന്ന സാദാ ഭാര്യയാകാന്‍ ആണ് മോഹമെന്നും താരം അഭിമുഖത്തിനിടെ വ്യക്തമാക്കി.എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍, എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. രാവ് എത്ര വൈകിയാലും ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരുപെണ്ണാകണം എന്നും ആഗ്രഹം ഉണ്ട്. എത്രത്തോളം പോസിബിള്‍ ആകും എന്ന് അറിയില്ല. എങ്കിലും മനസ്സില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഈയൊരു ആഗ്രഹം അധികമാരും പറഞ്ഞുകേട്ടിട്ടില്ല എന്നാണ് അവതാരക മറുപടിയായി പറഞ്ഞത്. താരം ഈ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കെട്ടുന്നെങ്കില്‍ സ്വാസികയെ പോലൊരു പെണ്ണിനെ ആവണമെന്നാണ് സോഷ്യല്‍മീഡിയയില്‍ പുരുഷകേസരികളുടെ ഇപ്പോഴത്തെ ചര്‍ച്ച.