സു സു സുധി വാല്‍മീകത്തില്‍ സുധിയെ വിവാഹ നിശ്ചയം കഴിഞ്ഞ് വേണ്ടെന്നു പറഞ്ഞ ഷീലയെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാക്കും. നെഗറ്റീവ് കഥാപാത്രമാണെങ്കില്‍ കൂടി ശാലീനത്വം നിറഞ്ഞ ആ മുഖം സിനിമാപ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ഷീല എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സ്വാതി നാരായണനാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ സു സു സുധിവാല്‍മീകത്തിലൂടെയാണ് സ്വാതി ശ്രദ്ധ നേടുന്നത്. ആയുര്‍വേദ ഡോക്ടറായ സ്വാതിക്ക് അഭിനയത്തെക്കാള്‍ ഇഷ്ടം നൃത്തത്തോടാണ്. സുധി വാല്‍മീകത്തിന് ശേഷം ഇലൈ എന്ന തമിഴ് ചിത്രത്തിലും സ്വാതി അഭിനയിച്ചിരുന്നു. ഇതിനൊക്കെ മുന്‍പ് ബാലതാരമായിട്ടാണ് താരം ആദ്യം സ്‌ക്രീനില്‍ എത്തുന്നത്.
അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളില്‍ ബാല താരമായി സ്വാതി അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കാവേരിയുടെ ബാല്യകാലമാണ് സ്വാതി അവതരിപ്പിച്ചത്. എറണാകുളത്ത് അനുപമ മോഹന് കീഴില്‍ കുച്ചിപ്പുടി അഭ്യസിക്കുന്നതിന് ഒപ്പമാണ് താരം തൃശ്ശൂരില്‍ ആയുര്‍വേദ ഡോക്ടറാകാനുളള പഠനം പൂര്‍ത്തിയാക്കിയത്. പെരുമ്പാവൂര്‍ സ്വദേശിനിയാണ് സ്വാതി. വളരെ യാദൃശ്വികമായിട്ടാണ് താരം സിനിമയിലേക്ക് എത്തുന്നത്. നാലു വയ്സ്സ് മുതല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയ ആളാണ് താരം. ആശ ശരത്താണ് കുടുംബ സുഹൃത്തായ സ്വാതിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.പിഎന്‍എംഎം ആയുര്‍വേദ കോളേജ് ചെറുതുരുത്തിയിലാണ് താരം പഠിച്ചത്. പഠിക്കുന്ന സമയത്ത് കോളേജില്‍ പരിപാടികളില്‍ സജീവമായിരുന്നു താരം.
2018 ലാണ് താരം വിവാഹിതയായത്. യാഷിന്‍ പണേക്കാടാണ് താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഇത്രയും സുന്ദരിയായ ഒരു നായിക തമിഴകത്തേക്ക് ചേക്കേറിയിരിക്കാമെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ നൃത്തവും കുടുംബജീവിതവുമായി തിരക്കിലാണ് സ്വാതി. ഭര്‍ത്താവ് യാഷിനും മകന്‍ വിഹാനുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. ആയുര്‍വേദ ഡൗക്ടറാണെങ്കിലും നൃത്തത്തില്‍ മുന്നോട്ടു പോകാനാണ് സ്വാതി ഇഷ്ടപ്പെട്ടിരുന്നത്. അതുപോലെ തന്നെ കൊച്ചി പനമ്പളളി നഗറില്‍ മുദ്ര ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് താരം. നീണ്ട മുടിയോടെ കണ്ട സ്വാതി അല്ല ഇപ്പോള്‍. നാടന്‍ ലുക്ക് ഇഷ്ടപ്പെട്ടിരുന്ന താരം ഇപ്പോള്‍ മോഡേണ്‍ ആണ്. സ്വാതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.