കോവിഡിനെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ആദരവ് അറിയിച്ചു കൊണ്ട് ശരത് സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'ഹോപ്പ്'. 2018 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സോ ക്യൂറോണിന്റെ 'റോമ' എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം കൂടിയാണ് ഇത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന് പുത്തന്‍ ഭാവങ്ങള്‍ നല്‍കിയ അല്‍ഫോണ്‍സോ ക്യൂറോണ്‍ ഇഫക്ട് ഈ കുഞ്ഞു ചിത്രത്തിലും ദര്‍ശിക്കാം. രണ്ട് മാസങ്ങള്‍ നീണ്ട് നിന്നിരുന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ, ഏറെ സമയവും വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ വിനുയോഗിച്ചതായി സംവിധായകന്‍ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം മനുഷ്യന് എത്രമാത്രം പ്രധാന്യമാണെന്ന് കാട്ടി തരുന്ന ഹ്രസ്വ ചിത്രം ജീവിത കാലം മുഴുവനും കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ നിസ്സഹായവസ്ഥയും വ്യക്തമാക്കുകയാണ്. സിംബോളിക് ആന്‍ഡ് സൈക്കിക് മോഡിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവികാലത്തിലേക്ക് സഞ്ചരിക്കുന്ന ശുഭപ്രതീക്ഷകളുടെ ശബ്ദമാണ് ചിത്രത്തിലുടനീളം കേള്‍ക്കാന്‍ കഴിയുക. ചിത്രത്തിലെ ഫാനിന്റെയും ക്ലോക്കിന്റെയും നിരന്തരമായ ദൃശ്യങ്ങള്‍ പുത്തന്‍ പ്രതീക്ഷകളുടെ ഒരു കാലഘട്ടത്തിലേക്ക് വ്യക്തിചലിക്കുന്നു എന്നതിന്റെ ശുഭസൂചനയാണ്.
ക്വാറന്റൈന്‍ കാലത്ത് ഒരു ചെറുപ്പക്കാരന് അനുഭവപ്പെടുന്ന മാനസിക സമ്മര്‍ദ്ധത്തിലൂടെ ചിത്രം കടന്നു പോവുകയും, അവന്റെ സ്വാതന്ത്ര്യം സര്‍ഗ്ഗാത്മകതയിലൂടെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. സമകാലിക കാലത്ത് എല്ലാത്തിനോടും മടുപ്പും മടിയും കാട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്. പക്ഷിമൃഗങ്ങളുടെ സ്വാതന്ത്ര്യത്തെ മനുഷ്യന് തിരിച്ചു നല്‍കാന്‍ കഴിയും എന്നു ചിന്തിപ്പിക്കുന്നിടത്താന്‍ ചിത്രം അവസാനിപ്പിക്കുന്നത്. ഡയലോഗുകള്‍ ഇല്ലാതെ മ്യൂസിക്കിലൂടെ ആശയവിനിമയം നടത്തുന്ന ചിത്രത്തിലെ സംഗീതം ഹരി കൃഷ്ണമൂര്‍ത്തിയും ആര്‍.പി കണ്ണനുമാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വെറും ആറു മിനിറ്റ് 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നൊസ്റ്റാല്‍ജിക് ആന്‍ഡ് ക്ലാസിക്ക് ഭാവുകത്വം തീര്‍ക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ പുതുമുഖമായ വിഷ്ണു എസ് കൃഷ്ണയാണ് അഭിനയിച്ചിരിക്കുന്നത്. ശ്രീജിത്ത് എ.എസ് ചിത്രത്തിന്റെ ക്യാമറയും അഖില്‍ എസ് ഹ്രസ്വ ചിത്രത്തിന്റെ സഹസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഏവരുടെയും ഉള്ളിലെ അഭിരുചിക്കനുസൃതമായ സര്‍ഗ്ഗശേഷിയെ വളര്‍ത്താന്‍ പ്രോത്സാഹനം നല്‍കുക കൂടി ചെയ്യുന്നു. വളരെ ലളിതവും ശക്തവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ചിത്രം കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്.