മലയാള സിനിമ മേഖലയിലെ നിറസാന്നിധ്യമാണ് നടി റിമ കല്ലിങ്കൽ. ശക്തമായ നിലപാടുകൾ തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത താരത്തെ തേടി നിരവധി അവസരങ്ങളും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ റിമ പുതിയ വിശേഷങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബു സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും റിമ മറുപടി നൽകിയിരിക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.
തലതെറിച്ച പെണ്ണ് എന്ന വിളി ചെറുപ്പംതൊട്ട് കേട്ട് നല്ല ശീലമുണ്ട്. ഇവിടെ ഒരു സിസ്റ്റമുണ്ടല്ലോ. അത് ഫോളോ ചെയ്താല്‍ പോരെ എന്നാണ് മിക്കവരുടെയും ചോദ്യം. ഇങ്ങനെ ജനിച്ച് വളര്‍ന്ന് , ഇന്ന സമയത്ത് വിവാഹം കഴിച്ച്, കുട്ടിയുണ്ടാക്കി ഇങ്ങനയാണോ വേണ്ടതെന്ന് സ്ഥിരം എന്നെ തന്നെ ചോദ്യം ചെയ്യാറുണ്ട്. ഒരു കാര്യം ചര്‍ച്ച ചെയ്യപ്പെടണം എന്ന് വരുമ്പോള്‍ ഇത്ര വലിയൊരു ഉത്തരവാദിത്വമാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
പക്ഷേ ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ഇക്കാര്യങ്ങളെ പറ്റി സംസാരിക്കാനും കാഴ്ചപാടുകള്‍ പങ്കുവെക്കുന്നതും കടമയാണെന്ന് ഞാന്‍ വിചാരിക്കാറുണ്ട്. എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടാവാം. പക്ഷേ അതിലൊരു മാന്യത കാത്തുസൂക്ഷിക്കാറുണ്ട്. അതിന്റെയൊക്കെ ഒരു ബൈ പ്രൊഡക്ട് ആയിട്ട് മാത്രമേ ഈ വിവാദങ്ങളെ കാണുന്നുള്ളൂ. പിന്നെ ഞാന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ എന്നെയാണ് അവതരിപ്പിക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.ഇത് തന്നെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന ബോധമുള്ളത് കൊണ്ട് തന്നെയാണ് മനസ് മടക്കുക്കാത്തത്. ഹെയിറ്റ് ക്യാംപെയിന്‍ ശരിക്കും പിആര്‍ഒ വര്‍ക്കാണല്ലോ. അപ്പോഴാണ് ഒരു കാര്യത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവുന്നത്. ഇനി എത്ര ഹെയിറ്റ് ക്യംപെയിന്‍ ഉണ്ടായാലും ലോകം പൊട്ടിത്തെറിച്ചാലും ഒരാള്‍ക്കെങ്കിലും ഞാന്‍ പറയുന്നതിനെ പറ്റി തുറന്ന് സംസാരിക്കാനായെങ്കില്‍ അതുമതി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് അത്രയും സ്‌നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ട്. അതു തരുന്ന ശക്തി ഈ നെഗറ്റിവിറ്റിയെ മറികടക്കാന്‍ എന്നെ സഹായിക്കാറുണ്ട്.
ഞാനെന്ന വ്യക്തിയില്‍ ആഷിക് അബു ഭയങ്കരമായൊരു സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. വ്യക്തിഗതമായ, കൃത്യമായ നിലപാടുകളും ഒരു ചിന്താധാരയുമൊക്കെയുള്ള രണ്ടാളുകളായിരുന്നു ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത്. അന്ന് ഞങ്ങള്‍ തീരുമാനിച്ചു, ഒന്നിച്ച് ജീവിക്കാന്‍. പൂര്‍ണമായും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു ആ തീരുമാനം. വിവാഹശേഷം ഒരു സമാധാനപരമായ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ഒരു സുരക്ഷിതത്വബോധത്തില്‍ നിന്നുണ്ടാകുന്ന ശാന്തത. ഇനി എന്തുണ്ടെങ്കിലും ഈയൊരാളുണ്ട് എന്നൊരു ഫീല്‍ ശക്തി തരുമല്ലോ. അതുണ്ട്, അതാണ് അദ്ദേഹം എന്റെ ജീവിതത്തില്‍ വളര്‍ത്തിയത്.
ഇത് പഠിക്കണം, ഇന്ന ജോലി ചെയ്യണം, കല്യാണം, കുട്ടികള്‍, ഇങ്ങനെ വളരെ സാധാരണമായി സമൂഹത്തില്‍ നടന്ന് പോരുന്ന കാര്യങ്ങള്‍ക്ക് വ്യത്യസ്തമായിട്ട് മറ്റൊരു രീതിയില്‍ മനസ് തുറക്കാനുള്ള പവര്‍ത്തനങ്ങള്‍ നമ്മുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ കുട്ടികള്‍ക്ക് അവര്‍ക്ക് ചുറ്റിലും നടക്കുന്നതിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. എന്തും അന്വേഷിച്ച് കണ്ടെത്താനും മനസിലാക്കാനും ഇന്റര്‍നെറ്റുമുണ്ട്. ചെറുപ്പത്തില്‍ എനിക്കൊക്കെ ആകെയുള്ള കൂട്ട് പുസ്തകങ്ങളായിരുന്നു. പുസ്തകത്തില്‍ വായിച്ചിട്ടുള്ള ജീവിതങ്ങള്‍ പോലെ എനിക്ക് ജീവിക്കണമെന്നുണ്ടായിരുന്നു. അതിലെ പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പലതരത്തിലുള്ള ആളുകളെ കാണണമെന്ന് മോഹിച്ചു. ഇപ്പോള്‍ അന്ന് ചിന്തിച്ചതിനെക്കാള്‍ കൂടുതലായി, ബ്യൂട്ടിഫുളായി ജീവിക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. ഒരു പരാതിയുമില്ല. ഞാന്‍ ചോദിച്ചതിനെക്കാളും കൂടുതല്‍ എനിക്ക് കിട്ടുന്നുണ്ട്.