മമ്മൂട്ടി പുതിയ വീട്ടിലേക്ക് മാറിയത് സന്തോഷമുള്ള കാര്യമാണെങ്കിലും അയല്‍ക്കാരനെ നഷ്ടപ്പെട്ട വിഷമുണ്ട്; അയല്‍ക്കാരനെ കുറിച്ച് നടൻ കുഞ്ചന്‍

Malayalilife
 മമ്മൂട്ടി പുതിയ വീട്ടിലേക്ക് മാറിയത് സന്തോഷമുള്ള കാര്യമാണെങ്കിലും അയല്‍ക്കാരനെ നഷ്ടപ്പെട്ട വിഷമുണ്ട്; അയല്‍ക്കാരനെ കുറിച്ച് നടൻ കുഞ്ചന്‍

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കുഞ്ചൻ. 600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തിയത്. എന്നാൽ  ഇപ്പോൾ വീട്ടുകാരോട് പിണങ്ങി മദിരാശിയിലെത്തിയ കുഞ്ചന്‍ കോടമ്പക്കത്തെ പൈപ്പ് വെള്ളം കുടിച്ച് അവിടെ നിന്നും സിനിമയിലേക്ക് എത്തിയ തുറന്ന് പറയുകയാണ് കുഞ്ചൻ. അതോടൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അയല്‍ക്കാരനായിരുന്നതിന്റെ മേല്‍വിലാസം നഷ്ടപ്പെട്ടതിന്റെ സങ്കടവും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടൻ.

യുവാവ് ആയിരുന്ന കാലത്ത് വീട്ടുകാരുമായി ഉണ്ടായ ചെറിയൊരു സൗന്ദര്യ പിണക്കത്തില്‍ ഞാന്‍ മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ ഒരു സുഹൃത്തിന്റെ കൂടെ താമസം ഒപ്പിച്ചു. മലയാളി സമാജത്തിന്റെ ഏകാംഗ നാടകത്തില്‍ പതിയെ കയറി തുടങ്ങി. അങ്ങനെയാണ് എന്നിലൊരു നടനുണ്ടെന്ന് തിരിച്ചറിയുന്നത്. എന്റെ ഒരു തമിഴ് സുഹൃത്ത് വഴി മനൈവി എന്നൊരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല.

പിന്നീട് സിനിമയില്‍ സജീവമായ കാലത്ത് ഞാന്‍ മദിരാശിയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങി. അന്നൊക്കെ കുറഞ്ഞ വിലയെ ഉള്ളു ഫ്‌ളാറ്റുകള്‍ക്ക്. അങ്ങനെ വാടക വീടുകളില്‍ നിന്നും മോക്ഷം കിട്ടി. അന്ന് സിനിമയില്‍ ഭാഗ്യം തിരഞ്ഞ് ധാരാളം ചെറുപ്പക്കാര്‍ കോടമ്പാക്കത്തെ പൈപ്പ് വെള്ളം കുടിച്ച് കുടുസു മുറികളില്‍ കഴിയുന്നുണ്ട്. അവരില്‍ പലരും പില്‍ക്കാലത്ത് പ്രശസ്തരായി. ഞാനും കോടമ്പാക്കത്തെ പൈപ്പ് വെള്ളം കുടിച്ചിട്ടുണ്ട്. തിരഞ്ഞ് നോക്കുമ്പോള്‍ അത്രയും രുചിയുള്ള വെള്ളം പില്‍ക്കാലത്ത് ഞാന്‍ കുടിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയില്‍ അമ്പതാം വര്‍ഷമാണ്. 650 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.

മലയാള സിനിമ മദിരാശിയില്‍ നിന്നും കൊച്ചിയിലേക്ക് കൂടുമാറിയ സമയം. മമ്മൂട്ടിയും കൊച്ചിയിലേക്ക് താമസം മാറാന്‍ തീരുമാനിച്ചു. അന്ന് ഞാനാണ് അദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തി കൊടുത്തത്. അന്ന് ഞാന്‍ തമാശയായി അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ ഇവിടെ വീട് വച്ചാല്‍ കുഞ്ചന്റെ അയല്‍ക്കാരനാണെന്ന മേല്‍വിലാസം കിട്ടുമല്ലോ എന്ന്. പില്‍ക്കാലത്ത് പനമ്പള്ളി നഗര്‍ അറിയപ്പെട്ടത് മമ്മൂട്ടിയുടെ വീടിന്റെ മേല്‍വിലാസത്തിലാണ്. ഒരുപാട് സിനിമാ താരങ്ങള്‍ ഇവിടെ വീടും ഫ്‌ളാറ്റും വാങ്ങി. ഒരു സെലിബ്രിറ്റി കോളനിയായി പമ്പള്ളി നഗര്‍ പില്‍ക്കാലത്ത് മാറി.

മമ്മൂട്ടിയും കുടുംബവും അടുത്തിടെ ഇവിടെ നിന്നും ഇളംകുളത്ത് പുതിയ വീട് മാറി താമസമായി. അതോടെ ഈ പരിസരം തന്നെ നിശബ്ദമായി. ഒരു കാലത്തും കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റത്ത് നിന്ന് വരെ മമ്മൂട്ടിയെ കാണാന്‍ ഇവിടെ ആരാധകര്‍ എത്തുമായിരുന്നു. ശരിക്കുമൊരു ഉത്സവപ്രതീതിയായിരുന്നു. ഞാനും സ്വകാര്യമായി അയല്‍പക്കത്ത് നിന്ന് അത് കണ്ടാസ്വദിച്ചിട്ടുണ്ട്. ആ ഗതകാലപ്രൗഡിയുടെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് ആ വീട് നിശബ്ദം നിലകൊള്ളുന്നു. മമ്മൂട്ടി പുതിയ വീട്ടിലേക്ക് മാറിയത് സന്തോഷമുള്ള കാര്യമാണെങ്കിലും പ്രിയപ്പെട്ട അയല്‍ക്കാരനെ നഷ്ടപ്പെട്ട വിഷമുണ്ടെന്നും കുഞ്ചന്‍ പറയുന്നു.

ഭാര്യ ശോഭ, മക്കള്‍ ശ്വേത, സ്വാതി. മക്കളും അമ്മയുടെ വഴിയെ ബ്യൂട്ടിപാര്‍ലര്‍ രംഗത്താണ് ഇപ്പോഴുള്ളത്. ലോക്ഡൗണ്‍ മൂലം രണ്ട് മാസമായി വീട്ടില്‍ തന്നെയാണ്. കൊച്ചിയിലെത്തിയ ശേഷം ഇത്രയും കാലം വീട്ടിലിരിക്കുന്നത് ആദ്യമായാണ്. വീട് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടമാണ്. അത് കൊണ്ട് ബോറടി തോന്നില്ല. വീട് എപ്പോഴും അടുക്കി പെറുക്കി വൃത്തിയായി വെക്കാന്‍ മുന്‍കൈ എടുക്കുന്നതും ഞാനാണ്. പിന്നെ സിനിമകള്‍ കാണുന്നു, വായിക്കുന്നു. എത്രയും വേഗം സിനിമകള്‍ സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.

Kunchan words about her magestar mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES