മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്. സിനിമയില്‍ സജീവമായിരിക്കുന്ന സമയത്താണ് വിനീത് വിവാഹിതനായത്. 15 വര്‍ഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017ല്‍ ഇവര്‍ക്ക് ഒരു മകന് ജനിച്ചു. വിഹാന് ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ പേര്. വിഹാന് രണ്ട് വയസ്സ് കഴിയുമ്പോഴാണ് താരത്തിന് മകള്‍ ജനിച്ചത്. ഇപ്പോള്‍ തന്റെ രണ്ടു മക്കള്‍ക്കുമൊപ്പമുളള ചിത്രം താരം പങ്കുവച്ചിരുന്നു.
ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ തുറന്നുപറയാറുണ്ട്.
അച്ഛനും മക്കളും ഒരുമിച്ചുള്ള സിനിമ എന്നാണെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചായി. ഇതേക്കുറിച്ച് അച്ഛനോ മക്കളോ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഹൃദയത്തിന്റെ തിരക്കിലാണ് വിനീത്. ധ്യാനാവട്ടെ ഏജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് അഭിനയിച്ചിരുന്നത്. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് വീട്ടില്‍ കഴിയുകയാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിനീത് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ധ്യാന്‍ പങ്കുവെക്കാറുള്ളത്. തനിിക്ക് മകള്‍ ജനിച്ചതിന്റെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ധ്യാന്‍ പങ്കുവയ്ച്ചിട്ടില്ല. ധ്യാന്‍ ശ്രീനിവാസന്റെ മകളായ ആരാധ്യയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലവ് ആക്ഷന്‍ ഡ്രാമയുടെ വര്‍ക്ക് നടക്കുന്നതിനിടയിലായിരുന്നു ധ്യാനും അര്‍പിതയും വിവാഹിതരായത്. 2017ലായിരുന്നു ഇവരുടെ വിവാഹം.സിനിമ എഴുത്തിത്തുടങ്ങിയപ്പോഴായിരുന്നു വിവാഹമെന്നും ഷൂട്ടിംഗ് സമയത്താണ് മകള്‍ ജനിച്ചതെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. ആരാധ്യ സൂസനെനന്നാണ് മോള്‍ക്ക് പേര് നല്‍കിയതെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ ധ്യാന്‍ പറഞ്ഞിരുന്നു.
ഒന്നാം പിറന്നാളാഘോഷിച്ച ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഭാര്യയുടെയോ മകളുടെയോ ചിത്രങ്ങളൊന്നും പുറത്തുവിടാറില്ല ധ്യാന്‍. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കേക്കിനരികില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ആരാധ്യയുടെ ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാദ്യമായാണ് ഈ താരപുത്രിയുടെ ഫോട്ടോ പുറത്തുവരുന്നത്.