Latest News

ദേവസുരത്തിലെ രേവതിയുടെ അനിയത്തി ശാരദ; നടി സീത ഇന്ന് മുസ്ലീമായ യാസ്മിന്‍

Malayalilife
 ദേവസുരത്തിലെ രേവതിയുടെ അനിയത്തി ശാരദ; നടി സീത ഇന്ന് മുസ്ലീമായ യാസ്മിന്‍

മോഹന്‍ലാലും രേവതിയും തകര്‍ത്തഭനയിച്ച ഹിറ്റ ചിത്രമാണ് ദേവാസുരം. ഇന്നും ലാലേട്ടന്റെയും രേവതിയുടെയും ഹിറ്റ് ചിത്രങ്ങളില്‍ മുന്‍നിരയില്‍ ദേവാസുരമുണ്ട്. ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം അതൊരു കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.ചിത്രത്തില്‍ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാല്‍ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

രേവതിയുടെ സഹോദരി ദേവാസുരത്തില്‍ രേവതിയുടെ സഹോദരിയെ അവതരിപ്പിച്ചത് ശാന്തിയായിരുന്നു. അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം മതം മാറുകയായിരുന്നു താരം. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു.

ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ഒരേ സ്‌കൂളില്‍ ഒരേ വര്‍ഷം പഠിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവര്‍ഷം മുന്‍പാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങള്‍ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാല്‍ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് വിവാഹം .ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുന്‍പേ തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം പറയുന്നു.

ബേബി ശാലിനിയോടൊപ്പം. ഓണത്തുമ്പിക്ക് ഒരൂഞ്ഞാലില്‍ ഭരത് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. ലാലേട്ടന്റെ ഉണരൂവിലും ബാലതാരം.വളര്‍ന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം. എന്റെ നൃത്ത ഗുരു ശ്യാമളയും സീമ ആന്റിയും സുഹൃ ത്തുക്കളാണ്. സീമ ആന്റിയാണ് ശശി സാറിന്റെ അടുത്ത്  പേര് നിര്‍ദ്ദേശിക്കുന്നത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ദേവാസുരത്തില്‍ അഭിനയിക്കുന്നത്.

Read more topics: # DEVASURAM,# CHARACTER SHARDHA,# ACTRESS SEETHA
DEVASURAM CHARACTER SHARDHA ACTRESS SEETHA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക