മലയാളികൾക്ക് തങ്ങളുടെ ആഘോഷങ്ങളിൽ ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് വിഷു. വിഷു കണിയും, സദ്യയും ആഘോഷങ്ങൾ എല്ലാം നൽകുന്ന ഈ വിഷു ദിനം കൃഷ്ണഭക്തയും പ്രശസ്ത ഗായികയുമായ കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം സംഘടത്തിന്റെ ദിനം കൂടിയാണ്.
വിവാഹത്തിന് ശേഷം ഏറെ വർഷോത്തോളമുള്ള കാത്തിറിപ്പിനൊടുവിലാണ് ഗായികയ്ക്ക് ഒരു കണ്മണി പിറക്കുന്നതും. ചിത്ര ഒരു പെണ്‍കുഞ്ഞിന് 2002 ഡിസംബര്‍ രണ്ടിനായിരുന്നു ജന്മം നല്‍കിയതും. മകൾക്ക് നന്ദന എന്ന പേരും നൽകി. എന്നാൽ മകൾക്ക് ഈ അമ്മയ്‌ക്കൊപ്പം ജീവിക്കാൻ സർവേശ്വരൻ അധികകാലം ആയൂസ് നൽകിയിരുന്നില്ല. . 2011 ലെ വിഷു നാളിൽ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണായിരുന്നു നന്ദനയുടെ വേർപാടും. മകളുടെ വേർപാടിൽ ഒൻപത് വർഷം പിന്നിടുകയുമാണ് ഇപ്പോൾ. ചിത്ര പലപ്പോഴായി മകള്‍ പോയപ്പോള്‍ ജീവിതത്തിലുണ്ടായ ശൂന്യതയെ കുറിച്ചും ദുഃഖത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. മകളുടെ ഓർമ്മ ദിനത്തിൽ വികാരഭരിതയായ കുറിപ്പുമായിട്ടാണ് ചിത്ര എത്തിയിരിക്കുന്നത്. മകളുടെ ഫോട്ടോ ട്വിറ്ററിലൂടെയാണ് പങ്കുവയ്ച്ചിരിക്കുന്നത്.
'ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊരു സൗഖ്യപ്പെടലാണെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്. മിസ് യു നന്ദന'... എന്നുമാണ് ചിത്ര ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നതും.
1987 ലായിരുന്നു ചിത്രയും എന്‍ജീനിയറായ വിജയ് ശങ്കറുമായിടുള്ള വിവാഹം നടന്നിരുന്നത്. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരദമ്പതികള്‍ക്ക് ഒരു മകൾ ജനിക്കുന്നത്. സത്യസായ് ബാബയുടെ ഭക്ത കൂടിയായ ചിത്രയുടെ മകള്‍ക്ക് പേര് നൽകിയിരിക്കുന്നത് സത്യസായ് ബാബയായിരുന്നു. എആര്‍ റഹ്മാന്റെ ഷോ യില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ചിത്ര. എന്നാൽ മകളെ കാണാതെ വന്നതിന് പിന്നാലെ ഉള്ള അന്വേഷത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ നന്ദനയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതും.
I have heard people say that each birth has a purpose and will leave to the eternal world after finishing that purpose and they also say that time is a healer.but for the people who had gone through it will know it is not true.the wound is still raw and painful.miss you Nandana. pic.twitter.com/kLqoPUAw7b
— K S Chithra (@KSChithra) April 14, 2020