സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഈ കാലഘട്ടത്തിലും തന്റെ ജീവിതത്തിൽ നടന്ന സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്താലുമായി എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഇത്തവണ അദ്ദേഹം തന്റെ റൂം പങ്കിടാനെത്തിയ ആളെക്കുറിച്ച് പറഞ്ഞാണ് സംസാരം ആരംഭിച്ചിരുന്നത്. ഫിൽമി ഫ്രെടെയിൽ പോസ്റ്റ് ചെയ്തിരുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അദ്ദേഹം അനുഭവ കഥകളുമായി വെള്ളിയാഴ്ചകളിലാണ് എത്തുന്നതും. അദ്ദേഹത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങൾ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്.
താരത്തിന്റെ വാക്കുകളിലൂടെ.
''250 രൂപ വരുമാനത്തില്‍ തനിച്ച് താമസിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം പങ്കാളിയെ അന്വേഷിച്ചത്. ചെലവ് താങ്ങാനാവാതെ മറ്റൊരാളെക്കൂടി ഉള്‍ക്കൊള്ളാനും റൂം ഷെയര്‍ ചെയ്യാനും നിര്‍ബന്ധിതനാവുകയായിരുന്നു അദ്ദേഹം. വീട്ടില്‍ തന്‍രെ പാത്രത്തില്‍ മാത്രം ഭക്ഷണം കഴിച്ച്, തന്‍രെ കിടക്കയില്‍ കിടുന്നുറങ്ങുന്നയാളായിരുന്നു. മദിരാശിയിലെ ജീവിതത്തിനിടയിലാണ് ഷെയറിങ് ശീലിച്ചത്. വളരെ പൊളൈറ്റായി ഇംഗ്ലീഷ് സംസാരിക്കുന്നയാളെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ വരുമാനത്തെക്കുറിച്ച് വന്നയാള്‍ പറഞ്ഞത് കേട്ടതോടെ ഞെട്ടുകയായിരുന്നു.
തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സാഹചര്യസമ്മര്‍ദ്ദം കാരണമായാണ് താന്‍ ഇവിടേക്ക് വന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സംസാരവും ഇക്കാര്യവും തീരെ മാച്ചാവുന്നുണ്ടായിരുന്നില്ല. കഞ്ഞി പങ്കിട്ട് കഴിക്കാനും കിടക്ക ഷെയര്‍ ചെയ്യാനുമൊക്കെ പഠിച്ചത് ആ സമയത്താണ്. നല്ലൊരു ശ്രോതാവായിരുന്നു അദ്ദേഹം. റൂംമേറ്റിന്റെ മികച്ച ഗുണങ്ങളിലൊന്നായിരുന്നു ഇത്. സിനിമകളെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എല്ലാം സസൂക്ഷ്മം കേട്ട് സംശയനിവാരണം നടത്തുമായിരുന്നു കക്ഷി.
ഇതിന്റെ ഒക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ മേനോനെ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു ഇത്. റൂമേറ്റുമായി ഉറങ്ങാന്‍ കിടന്നതിനിടയിലാണ് വാതിലില്‍ ഒരാള്‍ മുട്ടിവിളിച്ചത്. അതാരാണെന്നും അദ്ദേഹത്തിന്റെ ആഗമന ഉദ്ദേശത്തെക്കുറിച്ചും അടുത്തയാഴ്ച പറയാമെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ ഇത്തവണ സംസാരം അവസാനിപ്പിച്ചത്. ആരായിരിക്കും ആ വന്നതെന്നറിയാന്‍ അടുത്തയാഴ്ച വരെ കാത്തിരിക്കാം നമുക്ക്.