"പ്രേമം "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളക്കര ഒരൊറ്റ ചിത്രത്തിലൂടെയാണ് പ്രേമത്തിലെ ചുരണ്ട മുടിക്കാരിയായ മേരിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തമിഴ്സജീവമാണ് , തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിൽ താരം ഇപ്പോൾ സജീവമാണ്. എന്നാൽ ഇപ്പോൾ അനുപമ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ഏറെ ചർച്ചയാകുന്നത്.
"സ്വപ്‍നത്തില്‍ ഞാൻ രാജ്ഞിയായിരുന്നു. ഇപ്പോഴും അതെ "എന്നു ക്യാപ്ഷനായിട്ടാണ് താരം ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ അനുപമ പരമേശ്വരൻ മലയാളത്തില്‍ "മണിയറയിലെ അശോകൻ"എന്ന സിനിമയുടെ സഹസംവിധായികയായി പ്രവര്‍ത്തിച്ച് പോരുകയാണ്. ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ ഒടുവിലായി മലയാളത്തില്‍ അഭിനയിച്ച സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യ ഭാഷ സിനിമകളിലും ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്.