ചിരിയാണ് ഞങ്ങളുടെ മെയിനെന്ന് വെളിപ്പെടുത്തി ജീവ; അപര്‍ണയ്‌ക്കൊപ്പമുളള ജീവയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ചിരിയാണ് ഞങ്ങളുടെ മെയിനെന്ന് വെളിപ്പെടുത്തി ജീവ;  അപര്‍ണയ്‌ക്കൊപ്പമുളള ജീവയുടെ പുതിയ  ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 മലയാളി പ്രേക്ഷകർക്ക്  സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരനായി മാറിയ  അവതാരകനാണ് ജീവ.  കരിയറില്‍ ജീവയ്ക്ക് വഴിത്തിരിവായി മാറിയത് സരിഗമപയിലെ അവതരണമാണ്.  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ചുരുങ്ങിയ സമയംകൊണ്ടാണ് ജീവ മാറിയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ സരിഗമപയില്‍ ജീവയുടെ അവതരണവും തമാശകളും കുസൃതിത്തരങ്ങളും എല്ലാം ഏറ്റെടുത്തിരുന്നു.  ജീവയുടെ സാന്നിദ്ധ്യം പല സമയത്തും മല്‍സരാര്‍ത്ഥികളെയെല്ലാം കൂളാക്കി കൊണ്ടുപോവാന്‍  കൊണ്ട് സാധിച്ചിരുന്നു.

മുന്‍പ് സരിഗമപ കുടുംബവും ജീവ ഈ ഷോയുടെ ജീവനാണെന്ന്  തുറന്നുപറഞ്ഞിരുന്നു.  ഷോ അവസാനിച്ച ശേഷം ഒരു വര്‍ഷത്തിലധികം പരിപാടിയില്‍ അവതാരകനായിരുന്ന താരം പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തിരുന്നു.  സോഷ്യല്‍ മീഡിയയിലാണ് താരം സരിഗമപ കഴിഞ്ഞതിന് പിന്നാലെ കൂടുതല്‍ ആക്ടീവായിരുന്നത്.  നിമിഷനേരങ്ങള്‍ക്കുളളില്‍ ആണ് ജീവയുടെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതേസമയം ജീവയുടെയും ഭാര്യ അപര്‍ണയുടെതുമായിട്ടുള്ള  പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ  തരംഗമായിരിക്കുകയാണ്.

 ജീവ സോഷ്യല്‍ മീഡിയയില്‍ അപര്‍ണയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കൂടുതല്‍ ആക്ടീവായിരുന്നത്.  അടുത്തിടെയായിരുന്നു ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.  അപര്‍ണ തോമസ് ജീവയെ പോലെ തന്നെ അവതാരകയായി തിളങ്ങിയ താരമാണ്. അപപര്‍ണ  അവതരണത്തിന് പുറമെ മോഡലായും നടിയായുമൊക്കെ തിളങ്ങിയിരുന്നു.

സൂര്യ മ്യൂസിക്കിൽ ഇരുവരും ഉണ്ടായിരുന്ന വേളയിൽ  ജീവയുടെ കോ ആങ്കര്‍ കൂടിയായിരുന്നു അപര്‍ണ.  ഇരുവരും തമ്മില്‍ ഈ സമയത്താണ് പ്രണയത്തിലായത്. അതേസമയം  ജീവ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് എടുത്ത പുതിയ ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്.  ജീവയും അപര്‍ണയും കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിയാണ് നടത്തിയിരിക്കുന്നത്.

 ഫോട്ടോഷൂട്ടിന് കണ്‍സപ്റ്റായി ഇരുവരുടെയും പ്രണയാര്‍ദ്ര നിമിഷങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  ജീവയുടെ അപര്‍ണയ്‌ക്കൊപ്പമുളള അതിമനോഹര ചിത്രങ്ങളാണ്  സമൂഹമാധ്യമങ്ങളിൽ വന്ന് നിറയുന്നത് . ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ഫോട്ടോഗ്രാഫിയാണ് .  ജീവ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ക്കൊപ്പം  കുറിച്ച ക്യാപ്ഷനും ഏറെ  ശ്രദ്ധേയമായി മാറിയിരുന്നു.

 ഒരു ചിത്രത്തിന് ലവ് യൂ ഷിറ്റു എന്നാണ് ക്യാപ്ഷനായി ജീവ കുറിച്ചിരിക്കുന്നത്. ചിരിയാണ് ഞങ്ങളുടെ മെയിന്‍ എന്നും മറ്റൊരു ചിത്രത്തിന് താഴെ ജീവ കുറിച്ചിരിക്കുന്നു. അതേസമയം സോഷ്യൽ മീഡിയ അതേസമയം ജീവ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.  അപര്‍ണയ്ക്ക് ആദ്യമായി ഉമ്മ കൊടുത്തതിനെ കുറിച്ച് മുന്‍പ് നടന്ന അഭിമുഖത്തില്‍ ജീവ തുറന്നുപറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeeva Joseph (@iamjeevaa) on

 

Read more topics: # Anchor jeeva new pic goes viral
Anchor jeeva new pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES