തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്.തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ അമല പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അമ്മയ്ക്കും പ്രിയപ്പെട്ട പൂച്ചയ്ക്കുമൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമായും താരം ആരാധകർക്ക് മുന്നിൽ എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
അമല തന്റെ വീട്ടിൽ നടത്തിയ ചെറിയ ഒരു പാർട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമദായമങ്ങളിൽ ഒന്നാകെ വൈറലായി മാറുന്നത്. എന്നാൽ ഈ പാർട്ടി നടത്തിയതിന് പിന്നിലെ കാരണവും അമല വെളിപ്പെടുത്തുന്നുണ്ട്. തന്റെ സഹോദരനായ അഭിജിത്തിന്റെ പിറന്നാളായിരുന്നുവെന്നും അവനാണ് ഇളയതെന്നാണ് പറച്ചിലെന്നും താരം തന്റെ പോസ്റ്റിലൂടെ കുറിക്കുകയും ചെയ്തു. അതോടൊപ്പം ഈ പാർട്ടി സാമൂഹ്യ അകലം പാലിച്ച് മാസ്‌ക്ക് ധരിച്ചുകൊണ്ട് നടത്തിയതാണ് എന്നും അമല വ്യക്തമാക്കി.
വീഡിയോയിലൂടെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന അമലയെയാണ് കാണാൻ സാധിക്കുക. ഡാൻസ് അവസാനിക്കാൻ പോകുന്നതിലൂടെ ഹാപ്പി ബര്‍ത്ത് ഡേ ജിത്തൂവെന്നും അമല പറഞ്ഞു. എന്നാൽ നേരത്തെ അമല സഹോദരന്‍ അരികില്‍ ഇല്ലെന്നും മിസ്സ് ചെയ്യുന്നുവെന്നും പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഈ പാർട്ടി വീഡിയോ പകർത്തിയിരിക്കുന്നത് മമ്മിയാണെന്നും താരം പറയുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അമലയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായെത്തിയത്. അതേ സമയം താരത്തിന്റെ പോസ്റ്റിന് ചുവടെ വാട്ട് എന്‍ ഐഡിയ സര്‍ജി, എനിക്കെന്താണ് ഇത് തോന്നാതിരുന്നതെന്നുള്ള ചോദ്യവുമായാണ് പേളി മാണി എത്തിയിരുന്നത്. എന്നാൽ പേർളിയുടെ പോസ്റ്റിന് മറുപടിയായി എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസായെന്നായിരുന്നു അമല കുറിച്ചത്.
എന്നാൽ ഈ പോസ്റ്റിന് ചുവടെ വാട്ട് എ ബ്യൂട്ടി, വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നുമായിരുന്നു അഭിജിത്ത് പോൾ കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്റെത് മികച്ച സഹോദരിയാണ് എന്നും അഭിജിത്ത് കുറിച്ചു. പിറന്നാള്‍ ദിനത്തില്‍ ഈ രണ്ട് സ്ത്രീകളേയും മിസ്സ് ചെയ്യുന്നുവെന്നും അവര്‍ക്കൊപ്പമുള്ള ചിത്രവും അഭിജിത്ത് താരത്തിന്റെ പോസ്റ്റിന് ചുവടെ കുറിച്ചു.
അതേ സമയം അമല പോള്‍ വീണ്ടും വിവാഹിതയായെന്നുള്ള വാര്‍ത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ചിരുന്നത്. എന്നാൽ അത്തരത്തിലെന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ താന്‍ തന്നെ അതറിയിക്കുമെന്നായിരുന്നു ഈ വ്യാജ പ്രചാരത്തിന് മറുപടിയായി അമല പറഞ്ഞത്.
RECOMMENDED FOR YOU:
no relative items