Latest News

അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ; വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി നടി റോമ

Malayalilife
അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ; വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി നടി റോമ

ചോക്ളേറ്റ്  എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോമ. ഒരു നടി എന്നതിലുപരി മോഡൽ കൂടിയായ റോമയുടെ ആദ്യ ചിത്രം  നോട്ട്ബുക്ക് ആയിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുന്ന  റോമ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 

പ്ര​വീ​ണ്‍​ ​രാ​ജ് ​പൂ​ക്കാ​ട​ന്‍​ ​എന്ന പുതുമുഖ സം​വി​ധായകന്റെ ​ ​വെ​ള്ളേ​പ്പം​ ​ എന്ന സി​നി​മ​യി​ലൂടെയാണ് തി​രി​ച്ചു​വ​ര​വ്.​ ​സാ​റ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​ന്‍,​ ​ഷൈ​ന്‍​ ​ടോം​ ​ചാ​ക്കോ,​ ​നൂ​റി​ന്‍​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​മൂ​ന്നു​ ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​മ​ല​യാ​ള​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​

ഇ​തി​നി​ടെ​ ​പ​​​ല​​​രും​​​ ​​​വി​​​ളി​​​ച്ചു.​​​ ​​​മി​​​ക​​​ച്ച​​​ ​​​ക്രൂ​​​വി​​​നൊ​​​പ്പ​​​മു​​​ള്ള,​​​ ​​​വ​​​ലി​​​യ​​​ ​​​സ്റ്റാ​ര്‍​​​സി​​​നൊ​​​പ്പ​​​മു​​​ള്ള​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ചി​​​ത്ര​​​ങ്ങ​ള്‍.​പ​​​ക്ഷേ​ ​എ​​​നി​​​ക്കു​​​ ​​​കി​​​ട്ടി​​​യ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ള്‍​​​ ​​​കാമ്പ് ഇ​​​ല്ലാ​​​ത്ത​​​വ​​​യാ​​​യി​​​രു​​​ന്നു.​ ​വ​​​ള​​​രെ​​​ ​​​സാ​​​ധാ​​​ര​​​ണ​മാ​യ​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ള്‍​ ​​​ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ​ന​​​ല്ല​​​തെ​​​ന്നു​​​ ​​​തോ​​​ന്നി.​ ​അ​​​ന്നും​​​ ​​​ഇ​​​ന്നും​​​ ​​​സി​​​നി​​​മ​​​ക​ള്‍​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​ല്‍​ ​ചി​​​ല​​​ ​​​ഡി​​​മാ​ന്‍​​​ഡു​​​ക​ള്‍​​​ ​​​എ​​​നി​​​ക്കു​​​ണ്ട്.​​​ ​​​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​ ​എ​​​ത്ര​​​മാ​​​ത്രം​​​ ​​​ക​​​രു​​​ത്തു​​​റ്റ​​​താ​​​ണെ​​​ന്നും​​​ ​​​അ​ര്‍​​​ത്ഥ​​​വ​​​ത്താ​​​ണെ​​​ന്നും​​​ ​​​നോ​​​ക്കി​​​യേ​​​ ​​​ഞാ​ന്‍​​​ ​​​ചാ​​​ടി​​​വീ​​​ഴൂ.​​​ ​​​നോ​​​ട്ട്ബു​​​ക്കും​​​ ​​​ചോ​​​ക്ലേ​​​റ്റും​​​ ​​​ലോ​​​ലി​​​പോ​​​പ്പു​​​മൊ​​​ക്കെ​​​ ​​​എ​​​ന്റെ​​​ ​​​ഇ​​​ഷ്ട​​​സി​​​നി​​​മ​​​ക​​​ളാ​​​ണ്.​


ഞാ​ന്‍​​​ ​​​എ​​​ന്റെ​​​ ​​​ജീ​​​വി​​​തം​​​ ​​​പ്ളാ​ന്‍​​​ ​​​ചെ​​​യ്യാ​​​റി​​​ല്ല.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​കാ​​​ര്യ​​​വും​​​ ​​​അ​​​തു​​​പോ​​​ലെ​​​യാ​​​ണ്.​സി​​​നി​​​മ​​​യും​ ​പാ​​​ട്ടും​ ​നൃ​​​ത്ത​​​വും​​​ ​​​പോ​​​ലെ​​​ ​​​എ​​​ന്റെ​​​ ​​​പാ​​​ഷ​​​നാ​​​ണ് ​യാ​​​ത്ര​​​ക​​​ളും​​​ .​​​ ​​​സി​​​നി​​​മ​​​യി​ല്‍​​​ ​​​ഒ​​​രേ​​​പോ​​​ലു​​​ള്ള​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ള്‍​​​ ​​​ചെ​​​യ്ത് ​​​മ​​​ടു​​​ത്ത​​​പ്പോ​ള്‍​​​ ​​​ഞാ​ന്‍​​​ ​​​ഒ​​​രു​​​ ​​​ഗ്യാ​​​പ് ​​​എ​​​ടു​​​ത്തു.​ ​ഒ​​​രു​​​പാ​​​ട് ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​സ​​​ഞ്ച​​​രി​​​ച്ചു.​ ശ​​​രി​​​ക്കും​​​ ​​​ലോ​​​കം​​​ ​​​മു​​​ഴു​​​വ​ന്‍​ ​ചു​​​റ്റി.
അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് ​​​എ​​​ന്റെ​​​ ​​​ഫേ​​​വ​​​റി​​​റ്റ്.​​​ ​​​ന്യൂ​​​യോ​ര്‍​​​ക്കി​​​ലും​​​ ​​​ഫി​​​ലാ​​​ഡ​ല്‍​​​ഫി​​​യ​​​യി​​​ലും​​​ ​​​താ​​​മ​​​സി​​​ക്കാ​ന്‍​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.

അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ.​​​ ​​​ഞാ​ന്‍​​​ ​​​വ​​​ന്ന​​​തും​​​ ​​​നി​​​ന്ന​​​തും​​​ ​​​സ്നേ​​​ഹി​​​ക്കു​​​ന്ന​​​തും​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​യെ​​​യാ​​​ണ്.​​​ ​​​പ​​​ണം​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​പ്ര​​​ധാ​​​നം.​​​ ​​​അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​വ​​​ലി​​​യ​​​ ​​​കാ​​​ര്യം.​ ​വീ​​​ട് ​​​ബാം​​​ഗ്ളൂ​​​രാ​​​ണ്.​​​ ​​​പ​​​ക്ഷേ​ ​മ​​​ല​​​യാ​​​ളം​​​ ​​​ഞാ​ന്‍​ ​ന​​​ന്നാ​​​യി​​​ ​​​സം​​​സാ​​​രി​​​ക്കും.​​​ ​​​എ​​​നി​​​ക്ക് ​​​ഭ​​​യ​​​ങ്ക​​​ര​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ് ​​​കേ​​​ര​​​ളം.​​​ ​​​മ​​​ല​​​യാ​​​ളി​​​ക​ള്‍​​​ക്ക് ​​​എ​​​ന്നോ​​​ടും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​ദൈ​​​വ​​​ത്തി​​​ന്റെ​​​ ​ഈ​ ​സ്വ​​​ന്തം​​​ ​​​നാ​​​ടാ​​​ണ് ​​​എ​​​നി​​​ക്ക് ​​​ഭാ​​​ഗ്യ​​​ങ്ങ​ള്‍​​​ ​​​ത​​​ന്ന​​​ത്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മ്പോൾ ​​​സ്വ​​​ന്തം​​​ ​​​വീ​​​ട്ടി​ല്‍​​​ ​​​എ​​​ത്തി​​​യ​​​തു​​​പോ​​​ലെ​​​യാ​​​ണ്.​​​ ​​​ഇ​​​വി​​​ടു​​​ത്തെ​​​ ​​​പു​​​ട്ട്,​​​ ​​​അ​​​പ്പം,​​​ ​​​ക​​​ട​​​ല​​​ക്ക​​​റി​​​ ​​​എ​​​ല്ലാം​ ​ന​​​ല്ല​​​ ​​​സ്വാ​​​ദാ​​​ണ്.

ഡ​ല്‍​​​ഹി​​​യി​​​ലെ​​​ ​​​സി​​​ന്ധി​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ലാ​​​ണ് ​​​ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ലും​​​ ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​വ​​​ള​​​രെ​​​ ​​​കാ​​​ലം​​​ ​​​ചെ​​​ന്നൈ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​ .​​​ ​​​അ​​​വ​ര്‍​​​ക്ക് ​​​അ​​​വി​​​ടെ​ ​ഹോ​ള്‍​ ​സെ​​​യി​ല്‍​​​ ​​​ആ​​​ഭ​​​ര​​​ണ​​​ ​​​ക​​​ട​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​അ​​​തു​​​ ​​​കൊ​​​ണ്ട് ​​​ഞാ​ന്‍​​​ ​​​വ​​​ള​ര്‍​​​ന്ന​​​ത് ​​​ചെ​​​ന്നൈ​​​യി​​​ലാ​​​ണ് .​​​ ​​​സി​​​നി​​​മ​​​യി​​​ലെ​​​ത്തും​​​ ​​​മു​ന്‍​​​പ് ​​​മോ​​​ഡ​​​ലിം​​​ഗി​ല്‍​​​ ​​​സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.​ ​​​അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് 2005​​​-​ല്‍​​​ ​​​ഞാ​ന്‍​​​ ​​​ഒ​​​രു​​​ ​​​തെ​​​ലു​​​ങ്ക് ​​​സി​​​നി​​​മ​​​യി​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​എ​​​ങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​യാ​​​ണ് ​​​എ​​​ന്റെ​​​ ​​​ക​​​രി​​​യ​ര്‍​​​ ​​​എ​​​ന്നൊ​​​രു​​​ ​​​തോ​​​ന്ന​ല്‍​​​ ​​​എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ഞാ​ന്‍​​​ ​​​അ​​​തി​ല്‍​​​ ​​​കൂ​​​ടു​​​ത​ല്‍​​​ ​​​ശ്ര​​​ദ്ധി​​​ച്ച​​​തു​​​മി​​​ല്ല.​​​ ​​​എ​​​ന്റെ​​​ ​​​ഫോ​​​ട്ടോ​​​ ​​​ക​​​ണ്ട് ​​​സം​​​വി​​​ധാ​​​യ​​​ക​ന്‍​​​ ​​​റോ​​​ഷ​ന്‍​ ​ആ​ന്‍​​​ഡ്രൂ​​​സ് ​​​അ​​​ടു​​​ത്ത​​​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​നാ​​​യി​​​ക​​​യാ​​​യി​​​ ​​​ക്ഷ​​​ണി​​​ച്ചെ​​​ന്ന് ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​എ​​​ന്റെ​​​ ​​​ആ​​​ഡ് ​​​കോ​​​-​​​ഓ​ര്‍​​​ഡി​​​നേ​​​റ്റ​ര്‍​​​ ​​​പ​​​റ​​​ഞ്ഞു.​ ​'​​​നോ​​​ട്ട്ബു​​​ക്ക് ​"​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്കു​​​ള്ള​​​ ​​​വ​​​ഴി​​​ ​​​തെ​​​ളി​​​ഞ്ഞ​​​ത് ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ്.​ ​അ​​​ന്നെ​​​നി​​​ക്ക് ​മ​​​ല​​​യാ​​​ളം​​​ ​​​ഒ​​​ട്ടും​​​ ​​​അ​​​റി​​​യി​​​ല്ല.​​​ ​​​കോ​​​-​​​ഓ​ര്‍​​​ഡി​​​നേ​​​റ്റ​ര്‍​​​ ​​​ക​​​ഥ​​​ ​​​കേ​ള്‍​​​ക്കാ​ന്‍​ ​പ​​​റ​​​ഞ്ഞു.​​​ ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​തോ​​​ടെ​​​ ​​​ഞാ​ന്‍​ ​അ​​​ഭി​​​ന​​​യി​​​ക്കാ​ന്‍​ ​തീ​​​രു​​​മാ​​​നി​​​ച്ചു.

ഞാ​ന്‍​ ചെ​​​യ്‌​​​ത​​​ ​​​എ​​​ല്ലാ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലും​​​ ​​​ഒ​​​രു​​​ ​​​പ​​​രി​​​ധി​​​ ​​​വ​​​രെ​​​ ​​​യ​​​ഥാ​ര്‍​​​ത്ഥ​​​ ​​​ഞാ​ന്‍​​​ ​​​ഉ​​​ണ്ട്‌.​​​ ​​​'​​​നോ​​​ട്ട്‌​​​ബു​​​ക്കി​​​'​​​ലെ​​​ ​​​സൈ​​​റ​​​യെ​​​ ​​​പോ​​​ലെ​​​ ​​​ഞാ​​​നും​​​ ​​​ഊ​​​ട്ടി​​​യി​ല്‍​​​ ​​​ബോ​ര്‍​​​ഡിം​​​ഗ് ​സ്‌​​​കൂ​​​ളി​​​ലാ​​​ണ്‌​​​ ​​​പ​​​ഠി​​​ച്ച​​​ത്‌.​​​ ​​​സൈ​​​റ​​​യെ​​​ ​​​പോ​​​ലെ​​​ ​​​അ​​​ടു​​​ത്ത​​​ ​​​കൂ​​​ട്ടു​​​കാ​ര്‍​ ​എ​​​നി​​​ക്കും​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​സൈ​​​റ​​​യെ​​​ ​​​പോ​​​ലെ​​​ ​​​മൂ​​​ല്യ​​​ങ്ങ​ള്‍​ ​ഉ​​​ള്ള​​​ ​​​പെ​ണ്‍​​​കു​​​ട്ടി​​​യാ​​​ണ് ​​​ഞാ​​​നും.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ഒാ​​​രോ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലും​​​ ​​​എ​​​നി​​​ക്ക്‌​​​ ​​​എ​​​ന്നെ​​​ ​​​കാ​​​ണാ​​​നാ​​​യി​​​ട്ടു​​​ണ്ട്.

എന്നാൽ എന്റെ  റോ​ള്‍​​​ ​​​മോ​​​ഡ​ല്‍​​​ അമ്മയാണ് .​ ​എ​​​ന്റെ​​​ ​​​സ്വ​​​ഭാ​​​വം​​​ ​​​ഈ​​​ ​​​രീ​​​തി​ ​യി​ല്‍​​​ ​​​രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ​​​അ​​​മ്മ​​​യാ​​​ണ്.​​​ ​​​ഞാ​ന്‍​ ​ക​​​ണ്ടി​​​ട്ടു​​​ള്ള​​​തി​ല്‍​ ​വ​​​ച്ച്‌ ​​​ഏ​​​റ്റ​​​വും​​​ ​​​ശ​​​ക്ത​​​യാ​​​യ​​​ ​​​സ്ത്രീ​​​യും​​​ ​​​അ​​​മ്മ​​​ ​​​ത​​​ന്നെ.​​​ ​​​എ​​​ന്റെ​​​ ​​​സു​​​ഹൃ​​​ത്തും​​​ ​​​വ​​​ഴി​​​കാ​​​ട്ടി​​​യു​​​മെ​​​ല്ലാം​​​ ​​​അ​​​മ്മ​​​യാ​​​ണ്.എ​​​ന്തും​​​ ​​​വെ​​​ട്ടി​​​ത്തു​​​റ​​​ന്ന് ​​​പ​​​റ​​​യും​​​ .​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ത​​​ന്നെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​ല്‍​ആ​​​രോ​​​പ​​​ണം​​​ ​​​കേ​​​ട്ടി​​​ട്ടു​​​ള്ള​​​ത് ​​​ഒ​​​രു​​​ ​​​പ​​​ക്ഷേ​​​ ​​​ഞാ​​​നാ​​​യി​​​രി​​​ക്കും.​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​തൊ​​​ഴി​​​ലി​​​നോ​​​ട് ​​​നൂ​​​റ് ​​​ശ​​​ത​​​മാ​​​ന​​​വും​​​ ​​​നീ​​​തി​​​ ​​​പു​​​ല​ര്‍​​​ത്തു​​​ന്ന​​​യാ​ളാ​​​ണ് ​​​ഞാ​ന്‍.​ ​എ​​​നി​​​ക്ക് ​​​ഇ​​​ഷ്ട​​​മി​​​ല്ലാ​​​ത്ത​​​ ​​​കാ​​​ര്യം​​​ ​​​ആ​​​രു​​​ടെ​​​ ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്നു​​​ണ്ടാ​​​യാ​​​ലും​​​ ​​​വ​​​ലി​​​പ്പ​​​ ​​​ചെ​​​റു​​​പ്പ​​​മി​​​ല്ലാ​​​തെ​​​ ​​​പ്ര​​​തി​​​ക​​​രി​​​ക്കും.

വി​​​ജ​​​യ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ് ​​​നു​​​ണ​​​ക്ക​​​ഥ​​​ക​ള്‍.​​​ ​​​അ​​​ത് ​​​ഏ​​​ത് ​​​മേ​​​ഖ​​​ല​​​യി​​​ലും​​​ ​​​ഉ​​​ണ്ട്.​​​ ​​​ന​​​മ്മ​ള്‍​​​ ​​​വി​​​ജ​​​യി​​​ക്കു​​​മ്പോൾ ​​​ ​​​ന​​​മു​​​ക്കെ​​​തി​​​രെ​​​ ​​​അ​​​റി​​​ഞ്ഞി​​​ട്ടോ​​​ ​​​കേ​​​ട്ടി​​​ട്ടോ​​​ ​​​ഇ​​​ല്ലാ​​​ത്ത​​​ ​​​ക​​​ഥ​​​ക​ള്‍​​​ ​​​ഉ​​​യ​ര്‍​​​ന്നു​​​ ​​​വ​​​രും.​​​ ​​​അ​​​നേ​​​കം​​​ ​​​പേ​​​രു​​​മാ​​​യി​​​ ​​​ചേ​ര്‍​​​ത്ത് ​​​ഗോ​​​സി​​​പ്പു​​​ക​ള്‍​​​ ​​​കേ​​​ട്ടു.​​​ ​​​ആ​​​ദ്യ​​​മൊ​​​ക്കെ​​​ ​​​സ​​​ങ്ക​​​ടം​​​ ​​​തോ​​​ന്നി​​​യി​​​രു​​​ന്നു.​​​ ​​​പി​​​ന്നീ​​​ട് ​​​ഇ​​​തി​​​ലൊ​​​ന്നും​​​ ​​​കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു​​​ ​​​മ​​​ന​​​സി​​​ലാ​​​യി.

Actress roma come back in malayalam film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES