Latest News

അച്ഛന്‍ പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു ശൂന്യത നിഴലിച്ചു; ഫ്‌ളാറ്റിന് വേണ്ടി എല്ലാം ചെയ്തിട്ടും അച്ഛന് അവിടെ ഞങ്ങളോടൊപ്പം താമസിക്കാന്‍ യോഗമില്ലാതായി; അച്ഛനെ കുറിച്ച് മനസുതുറന്ന് നടൻ അനുമോഹന്‍

Malayalilife
 അച്ഛന്‍ പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു ശൂന്യത നിഴലിച്ചു; ഫ്‌ളാറ്റിന് വേണ്ടി എല്ലാം ചെയ്തിട്ടും അച്ഛന് അവിടെ ഞങ്ങളോടൊപ്പം  താമസിക്കാന്‍ യോഗമില്ലാതായി; അച്ഛനെ കുറിച്ച് മനസുതുറന്ന്  നടൻ അനുമോഹന്‍

നിവേദ്യത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് വിനു മോഹന്‍.  സിനിമാ കുടുംബത്തില്‍ നിന്നും എത്തിയ താരം കൂടിയാണ് വിനു മോഹന്‍. വിനു മോഹന്റെ അമ്മ ശോഭാ മോഹനും അനിയന്‍ അനു മോഹനുമെല്ലാം സിനിമകളില്‍ സജീവമാണ്. അടുത്തിടെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി നടന്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിരുന്നു. ലോക് ഡൗണ്‍ കാലത്ത് ഭാര്യയും നടിയുമായ വിദ്യയ്‌ക്കൊപ്പമാണ് നടന്‍ തെരുവോരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. തെരുവില്‍ കഴിയുന്നവരെ കുളിപ്പിച്ചു വ്യത്തിയാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തില്‍ എത്തിക്കുകയായിരുന്നു ഇവര്‍. വിനുമോഹന്റെ സഹോദരന്‍ അനു മോഹനും താരമാണ്. അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അനു മോഹന്റെ കോണ്‍സ്റ്റബിള്‍ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തെക്കറിച്ചും അച്ഛനെക്കുറിച്ചും പറയുകയാണ് താരം.

അച്ഛനായിരുന്നു എന്റെ ബലമെന്നും, അച്ഛന്‍ പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു ശൂന്യത നിഴലിച്ചുവെന്നും താരം പറയുന്നു. 2011ലാണ് ഞങ്ങള്‍ സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങിയത്. അച്ഛനായിരുന്നു ഫ്ളാറ്റിന്റെ ഫര്‍ണിഷിങ്ങ് മേല്‍നോട്ടം. താമസം മാറാന്‍ കുറച്ചുദിവസം ബാക്കിനില്‍ക്കെയാണ് അച്ഛന്റെ വിടവാങ്ങല്‍.

വിനു മോഹന്റെ പിതാവ് മോഹന്‍കുമാര്‍ നാടകരംഗത്തായിരുന്നു സജീവമായത്. നാടക ട്രൂപ്പുകള്‍ നടത്തിയിരുന്നു അദ്ദേഹം. സിനിമകള്‍ക്ക് പുറമെ സീരിയല്‍ രംഗത്തും തിളങ്ങിയിരുന്ന താരമാണ് ശോഭാ മോഹന്‍. 2016ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറില്‍ വീണ്ടും വഴിത്തിരിവായി മാറിയത്.

Actor vinu mohan talk about her father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES