Latest News

വിദേശ വിഭവങ്ങള്‍ ഒരുക്കി മാസ് ലുക്കില്‍ മോഹന്‍ലാല്‍ പാചകം; വീഡിയോ വൈറൽ

Malayalilife
വിദേശ വിഭവങ്ങള്‍ ഒരുക്കി മാസ് ലുക്കില്‍ മോഹന്‍ലാല്‍ പാചകം; വീഡിയോ വൈറൽ

ഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് തന്നെയാണ് മോഹന്‍ലാലിനെ 'ദി കംപ്ലീറ്റ് ആക്ടര്‍' എന്ന് പ്രേക്ഷകര്‍ വിളിക്കുന്നത്. ഏത് ഭാവങ്ങളും അനായാസം ചെയ്യാന്‍ കഴിയുന്ന മോഹന്‍ലാലിനെ എല്ലാവര്‍ക്കും പരിചിതമാണ്അഭിനയത്തിനോളം മോഹന്‍ലാല്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് പാചകം. 'സ്വന്തമായി കുക്ക് ചെയ്ത കഴിക്കുന്ന ഒരാളാണോ?' എന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനോട് അവതാരകന്‍ ചോദിച്ചപ്പോള്‍. 'കുക്ക് ചെയ്ത മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. മോഹന്‍ലാലിന്റെ പാചകമികവിന് പറ്റി പല താരങ്ങളും പറഞ്ഞിട്ടുമുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സിനിമകളില്‍ അഭിനയിച്ച് മുന്നേറുന്ന പോലെ വെറൈറ്റി ഡിഷുകള്‍ പരീക്ഷണം നടത്താന്‍ താല്‍പര്യപ്പെടുന്ന ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ പാചകം ചെയ്യുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാവാറുണ്ട്. ജില്ലയുടെ ഷൂട്ടിംഗ് സമയത്ത് നടന്‍ വിജയ്ക്ക് മോഹന്‍ലാല്‍ പാചകം ചെയ്തുകൊടുക്കുന്ന ഫോട്ടോസ് സമൂഹമാധ്യമങ്ങളില്‍ അന്ന് ശ്രദ്ധനേടിയിരുന്നു. ഒരു കോഴി കറി ഉണ്ടാക്കാന്‍ പെടാപ്പാടുപെടുന്ന മോഹന്‍ലാലിനെ ബോയിങ് ബോയിങ് എന്ന സിനിമയില്‍ നമ്മള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ജീവിതത്തില്‍ ഏത് തരം ഭക്ഷണവും ഉണ്ടാക്കാന്‍ മോഹന്‍ലാലിന് പറ്റുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായും ഷൂട്ടിംഗ് സൈറ്റുകളിലും എല്ലാം ലാലേട്ടന്‍ പാചകം ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ഇപ്പോഴിതാ ചെന്നൈയിലെ വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോ വൈറലാവുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് തരം വിഭവങ്ങളാണ് മോഹന്‍ലാല്‍ പാചകം ചെയ്യുന്നത്. എന്താണ് ഉണ്ടാക്കുന്നത് എന്നതു വ്യക്തമായിട്ടില്ല. എങ്കിലും എഗെയിന്‍ ദ ഷെഫ് എന്നു പറഞ്ഞാണ് സമീര്‍ ഹംസ വീഡിയോ നല്‍കിയിരിക്കുന്നത്. നേരത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസം കേക്ക് മുറിക്കുന്ന വീഡിയോയും വൈറലായി മാറിയിരുന്നു.
 

Read more topics: # Actor mohanlal cooking goes viral
Actor mohanlal cooking goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക